ദേശീയ പണിമുടക്ക്: ട്രെയിന്‍ തടഞ്ഞ 160 ഓളം പേര്‍ക്കെതിരെ കേസ്
കാസര്‍കോട് (www.evisionnews.co): വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രേഡ് യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ ദേശീയപണിമുടക്കില്‍ ട്രെയിന്‍ തടഞ്ഞ 160ഓളം പേര്‍ക്കെതിരെ കേസ്. കാസര്‍കോട്, കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനുകളില്‍ ചൊവ്വാഴ്ച ചെന്നൈ- മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് മെയില്‍ തടഞ്ഞ വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പടെ 160ഓളം പേര്‍ക്കെതിരെയാണ് റെയില്‍വെ പോലീസ് കേസെടുത്തത്.
കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞതിന് പത്തോളം പേര്‍ക്കെതിരെയും കാഞ്ഞങ്ങാട്ട് എഐടിയുസി ജില്ലാ ജനറല്‍ സെക്രട്ടറി കെവി കൃഷ്ണന്‍, സിഐടി യു ജില്ലാ വൈസ് പ്രസിഡണ്ട് പി അപ്പുക്കുട്ടന്‍, സിഐടിയു ജില്ലാ സെക്രട്ടറി കാറ്റാടി കുമാരന്‍, എച്ച്എംഎസ് നേതാവ് കെ അമ്പാടി, ഐഎന്‍ടിയുസി നേതാവ് പിവി ബാലകൃഷ്ണന്‍, എസ്ടിയു നേതാക്കളായ കരീം കുശാല്‍ നഗര്‍, കരീം മൈത്രി, മഹിളാ നേതാക്കളായ വിവി പ്രസന്നകുമാരി, ജിഷ എന്നിവരുടെ പേരിലും കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. റെയില്‍വെ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
Powered by Info News For You

Comments
Post a Comment