നെല്‍ വയല്‍ നികത്തി നിര്‍മ്മിച്ച ശ്മശാനം 15 ദിവസത്തിനകം പൊളിച്ചുമാറ്റാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.01.2019) പുതുക്കൈ വില്ലേജില്‍ അരയി പുഴയോരത്ത് നെല്‍വയല്‍ നികത്തി നിര്‍മ്മിച്ച സമുദായ ശ്മശാനം പൊളിച്ചുമാറ്റി പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ഉപ്പിലിക്കൈ മാരാര്‍ സമാജം പുതുക്കൈ വില്ലേജിലെ റി.സ നമ്പര്‍ 84/1ല്‍പെട്ട നാലുസെന്റ് നെല്‍വയലില്‍ കല്ലുകെട്ടി മണ്ണു നിറച്ച് നിര്‍മ്മിച്ച ശ്മശാനമാണ് പൊളിച്ചുമാറ്റി പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഉത്തരവിട്ടത്. അയല്‍വാസിയായ തമ്പാന്‍ വൈത്താടിയും, കുന്നുവയല്‍ സംരക്ഷണ സമിതിയും നല്‍കിയ പരാതിയിന്മേലാണ് നടപടി.
Keywords: District collector order to demolish graveyard, Kanhangad, news, Kasaragod, District Collector, complaint, enquiry, Report, Revenue Minister, Kerala.
2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചാണ് ശ്മശാനം നിര്‍മ്മിച്ചിട്ടുള്ളതെന്നായിരുന്നു ഇവരുടെ പരാതി. റവന്യൂ മന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരം അന്വേഷണം നടത്തിയ ആര്‍ഡിഒയും കൃഷി ഓഫീസറും ശ്മശാന നിര്‍മ്മാണം അനധികൃതമാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കി.
തുടര്‍ന്ന് അനധികൃത നിര്‍മ്മാണം പൊളിച്ച് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ കാഞ്ഞങ്ങാട് നഗരസഭയും നോട്ടീസ് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് ശ്മശാനം പൊളിച്ചുമാറ്റണമെന്ന നഗരസഭയുടെ ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് തമ്പാന്‍ വൈത്താടി മാരാര്‍ സമാജം ഭാരവാഹികള്‍ക്കെതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഈ കേസിലും ശ്മശാനം പൊളിച്ചുമാറ്റാന്‍ വിധിയുണ്ടായി.
ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ ഇതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍ഡിഒക്കും കൃഷി ഓഫീസര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഇവര്‍ നടത്തിയ അന്വേഷണത്തില്‍ നെല്‍വയല്‍ സംരക്ഷണ നിയമം ലംഘിച്ചാണ് ശ്മശാനം നിര്‍മ്മിച്ചതെന്ന് കണ്ടെത്തി.
അരയി പുഴയോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മഴക്കാലത്ത് വന്‍തോതില്‍ വെള്ളം കെട്ടി നില്‍ക്കുമെന്നും ഇത് പരിസരവാസികളില്‍ ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്നും ആര്‍ഡിഒയുടെ അന്വേഷണത്തില്‍ കണ്ടെത്തി.
അരയി പുഴയോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മഴക്കാലത്ത് വന്‍തോതില്‍ വെള്ളം കെട്ടി നില്‍ക്കുമെന്നും ഇത് പരിസരവാസികളില്‍ ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്നും ആര്‍ഡിഒയുടെ അന്വേഷണത്തില്‍ കണ്ടെത്തി.
നിര്‍മ്മാണ പ്രവര്‍ത്തനം പൊളിച്ചുമാറ്റി പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന നഗരസഭ റിപ്പോര്‍ട്ട് നടപ്പാക്കിയിട്ടില്ലെന്നും ശ്മശാനത്തിന് ജില്ലാ മജിസ്ട്രേറ്റില്‍ നിന്നും നിയമാനുസൃതമായ ലൈസന്‍സ് ഇല്ലാത്തതിനാല്‍ ഇവിടെ ശവസംസ്‌കാരം നടത്താന്‍ പാടില്ലെന്ന ആര്‍ഡിഒയുടെ ഇടക്കാല ഉത്തരവുണ്ടായിട്ടും ഈ സ്ഥലം പരിവര്‍ത്തനപ്പെടുത്താന്‍ ശ്രമിക്കുകയും ഒരു മൃതദേഹം ദഹിപ്പിക്കുകയും ചെയ്തതായും ആര്‍ഡിഒ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 15 ദിവസത്തിനകം ശ്മശാനം പൊളിച്ചുമാറ്റി പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ബാബു ഉത്തരവിട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: District collector order to demolish graveyard, Kanhangad, news, Kasaragod, District Collector, complaint, enquiry, Report, Revenue Minister, Kerala.
Powered by Info News For You
Comments
Post a Comment