കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വില്ലേജ് ഓഫീസറെ 15 അംഗ സംഘം വളഞ്ഞിട്ട് മര്‍ദിച്ചു; പോലീസെത്തി രക്ഷപ്പെടുത്തി

കുമ്പള: (www.kasargodvartha.com 14.01.2019) കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ വില്ലേജ് ഓഫീസറെ 15 അംഗ സംഘം വളഞ്ഞിട്ട് മര്‍ദിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് വില്ലേജ് ഓഫീസറെ രക്ഷപ്പെടുത്തിയത്. കുമ്പള വില്ലേജ് ഓഫീസര്‍ കൊല്ലം സ്വദേശി ആര്‍ ബിജു (44)വിനെയാണ് മര്‍ദിച്ചത്. കുമ്പള വെല്‍ഫെയര്‍ സ്‌കൂളിന് മുന്നില്‍ റോഡരികിലെ സര്‍ക്കാര്‍ സ്ഥലം കൈയ്യേറി ഷെഡ് നിര്‍മിച്ചത് ഒഴിപ്പിക്കാനെത്തിയ വില്ലേജ് ഓഫീസറെയാണ് അക്രമിച്ചത്.

ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ കൃഷ്ണമൂര്‍ത്തിയും ഒഴിപ്പിക്കാനെത്തിയ റവന്യൂ സംഘത്തിലുണ്ടായിരുന്നു. സംഭവത്തില്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും മര്‍ദിച്ചതിനും കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Kumbala, Village Office, Village officer assaulted by gang
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?