പുതുവര്‍ഷത്തില്‍ അബുദാബി ബിഗ് ടിക്കറ്റിന്റെ ആദ്യ നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം അടിച്ച് വീണ്ടും മലയാളികള്‍; മകള്‍ കൊണ്ടുവന്ന ഭാഗ്യമെന്ന് പ്രശാന്ത്, വിശ്വസിക്കാതെ ശരത്
അബുദാബി: (www.kvartha.com 04.01.2019) പുതുവര്‍ഷത്തില്‍ അബുദാബി ബിഗ് ടിക്കറ്റിന്റെ ആദ്യ നറുക്കെടുപ്പിലെ 1.5 കോടി ദിര്‍ഹം മലയാളികള്‍ക്ക്. ജബല്‍അലി ഫ്രീസോണിലെ നാഫ്‌കോയില്‍ ഫയര്‍ ടെക്‌നീഷ്യന്മാരായ തിരുവനന്തപുരം ആറ്റിങ്ങല്‍ ഗ്രാമത്തുംമുക്ക് സ്വദേശി ശരത് പുരുഷോത്തമന്‍, നെയ്യാറ്റിന്‍കര ബാലരാമപുരം ഉരുട്ടമ്പലം സ്വദേശിയും ഇതേ കമ്പനിയിലെ ടെക്‌നീഷ്യനുമായ പ്രശാന്ത് സുകുമാരന്‍ നായര്‍ എന്നിവരാണ് ആ ഭാഗ്യവാന്മാര്‍.
ഇരുവരും 250 ദിര്‍ഹം വീതമിട്ട് ശരതിന്റെ പേരിലെടുത്ത 083733 നമ്പര്‍ ടിക്കറ്റിലാണ് 28 കോടി രൂപയിലേറെ സമ്മാനമായി ലഭിച്ചത്. ആറ്റിങ്ങല്‍ ഗ്രാമത്തുംമുക്ക് കണ്ണറമൂല വീട്ടില്‍ പരേതനായ പുരുഷോത്തമന്റെയും ഗീതയുടെയും മകനാണ് ശരത്ത്. പത്തര വര്‍ഷമായി ദുബൈയിലുള്ള മുപ്പത്തിനാലുകാരനായ ശരത് തനിച്ചും കൂട്ടുകാരുമായി ചേര്‍ന്നും രണ്ടു വര്‍ഷമായി ഭാഗ്യം പരീക്ഷിക്കുന്നുണ്ട്.
എല്ലാ മാസവും ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കും. നാട്ടില്‍ നേരത്തേ ഓണം, വിഷു ലോട്ടറികളില്‍ 5000 രൂപ വീതം അടിച്ചിരുന്നു. അതിലും വലിയ തുകയൊന്നും കിട്ടിയിട്ടില്ലെങ്കിലും ശരത് പരീക്ഷണം തുടര്‍ന്നു. എന്നാല്‍, പ്രശാന്തുമായി ചേര്‍ന്ന് എടുത്ത മൂന്നാമത് ടിക്കറ്റിലൂടെയാണ് വലിയ ഭാഗ്യം കൈവന്നത്. സമ്മാനത്തുക തുല്യമായി വീതിച്ചെടുക്കും.
മകളുടെ നൂലുകെട്ടിന് ശരത് നാട്ടിലെത്തി മടങ്ങിയിട്ട് ആറു മാസം ആയതേയുള്ളൂ. ഗള്‍ഫില്‍ ഓണ്‍ലൈന്‍ വഴിയാണ് ലോട്ടറിയെടുപ്പ്. ടിക്കറ്റൊന്നിന് 500 ദിര്‍ഹം. കഴിഞ്ഞ മാസം അങ്ങനെ മൂന്നു ലോട്ടറി എടുത്തു. അതിലൊന്നാണ് ഇപ്പോള്‍ ബമ്പറടിച്ചത്. 2017 മാര്‍ച്ചിലായിരുന്നു ശരത്തിന്റെ വിവാഹം. ഭാര്യ കാര്‍ത്തിക. സഹോദരങ്ങളായ ശ്യാമും ശരണും അബുദാബിയിലാണ്.
അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ വ്യാഴാഴ്ച രാവിലെ നടന്ന നറുക്കെടുപ്പിന് ശേഷം കോടിപതിയായ വിവരം അറിയിക്കാന്‍ വിളിച്ചിട്ടും ശരതിന് അത് വിശ്വസിക്കാനായില്ല. 1.5 കോടി ദിഹമാണ് താങ്കള്‍ക്ക് ലഭിച്ചത് എന്നറിയിച്ചപ്പോള്‍ ഒകെ ഞാന്‍ ആദ്യം ഉറപ്പുവരുത്തട്ടെ എന്നിട്ട് നിങ്ങളെ അറിയിക്കാമെന്നായിരുന്നു മറുപടി. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് ശരത് ടിക്കറ്റെടുത്തതെന്നും രണ്ടു വര്‍ഷമായി ബിഗ് ടിക്കറ്റ് എടുത്തുവരികയാണെന്നും ശരത് പിന്നീട് പറഞ്ഞു. നറുക്കെടുപ്പിലെ പത്തു വിജയികളില്‍ ആറു മലയാളികളടക്കം എട്ടു പേരും ഇന്ത്യക്കാരാണ്.

Keywords: Indian expat wins Dh15 million in big ticket Abu Ddhabi raffle, Abu Dhabi, Dubai, Lottery, Winner, Malayalees, Gulf, World.
Powered by Info News For You

Comments
Post a Comment