14ലക്ഷം വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ കരിപ്പൂരില്‍ പിടിയില്‍
കാസര്‍കോട് (www.evisionnews.co): വിദേശ കറന്‍സിയുമായി കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. പള്ളിക്കര ഹദ്ദാദ് നഗര്‍ ബേക്കല്‍ കുന്നിലെ മുനീര്‍ (43), കാസര്‍കോട് മുളിയാര്‍ ബാലനടുക്കത്തെ അഷ്റഫ് (28) എന്നിവരാണ് കേന്ദ്ര വ്യവസായ സുരക്ഷാ സേനയുടെ പിടിയിലായത്. ഇവരില്‍ നിന്നും 14,09,139 ഇന്ത്യന്‍രൂപ മൂല്യം വരുന്ന അമേരിക്കന്‍ ഡോളര്‍, യൂറോ, പൗണ്ട് എന്നിവ പിടിച്ചെടുത്തു. ശനിയാഴ്ച എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ഐ എക്സ് 344 കോഴിക്കോട്- ദുബൈ വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയതായിരുന്നു ഇവര്‍. പരിശോധനയില്‍ മുനീറിന്റെ ഹാന്‍ഡ് ബാഗില്‍ നിന്നും ഒളിപ്പിച്ചു വെച്ച നിലയില്‍ 500 അമേരിക്കന്‍ ഡോളര്‍, 4,500 യൂറോ എന്നിവ പിടികൂടുകയായിരുന്നു. അഷ്റഫിന്റെ ബാഗേജില്‍ നിന്നും 2600 യൂറോ, 5,600 പൗണ്ട് എന്നിവയും കണ്ടെത്തി.
Powered by Info News For You

Comments
Post a Comment