ജനുവരി ഒന്നിന് വന്ദേമാതരം പാടിയില്ല! 13 വര്‍ഷത്തെ ആചാരം ലംഘിച്ച് കമല്‍ നാഥ് സര്‍ക്കാര്‍; എതിര്‍പ്പുമായി ബിജെപി

ഭോപ്പാല്‍: (02.01.2019 kvartha.com) മദ്ധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ 2019 തുടങ്ങുന്നത് തന്നെ വിവാദത്തിലാണ്. ജനുവരി ഒന്നിന് വന്ദേമാതരം പാടി സെക്രട്ടേറിയേറ്റ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയില്ല എന്നതാണിപ്പോള്‍ വിവാദമായിരിക്കുന്നത്. കഴിഞ്ഞ 13 വര്‍ഷമായി എല്ലാ മാസവും ഒന്നാം തീയതി സെക്രട്ടേറിയേറ്റിലെ ജീവനക്കാര്‍ വന്ദേമാതരം പാടിയാണ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാറ്. ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് ഈ ആചാരത്തിന് തുടക്കം വെച്ചത്.

കോണ്‍ഗ്രസ് സര്‍ക്കാര്‍ ആചാര ലംഘനം നടത്തിയെന്നും അത് നിര്‍ഭാഗ്യമായി പോയെന്നും മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ ആരോപിച്ചു. ആചാരം പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Manohar Parrikar hiding Rafale deal files in his bedroom, alleges Congress റാഫേൽ കരാറിൻ്റെ രേഖകൾ മനോഹർ പരിക്കർ കിടപ്പുമുറിയിൽ ഒളിപ്പിച്ചിട്ടുണ്ട്: ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് കോൺഗ്രസ് പനാജി: റാഫേൽ കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബിജെപിക്കുമെതിരെ വീണ്ടും കോൺഗ്രസ്. റാഫേൽ കരാറിൻ്റെ രേഖകൾ ഗോവ മുഖ്യമന്ത്രി മനോഹർ പരിക്കർ കിടപ്പുമുറിയിൽ ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല. ഇക്കാര്യം പരിക്കർ പറയുന്നതിൻ്റെ ഓഡിയോ ക്ലിപ്പും സുർജേവാല പുറത്തുവിട്ടു. പരിക്കർ പ്രതിരോധ മന്ത്രിയായിരിക്കുമ്പോഴാണ് റാഫേൽ കരാറിൽ കേന്ദ്രം ഒപ്പുവെയ്ക്കുന്നത്. തങ്ങൾ കുറ്റക്കാരായതുകൊണ്ടാണ് ഇക്കാര്യത്തിൽ ജോയിൻ്റ് പാർലമെൻ്ററി കമ്മിറ്റി രൂപീകരണത്തെ മോഡി സർക്കാർ എതിർക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ സുർജേവാല ഒരു ഓഡിയോ ക്ലിപ്പുമായാണ് മാധ്യമ പ്രവർത്തകർക്ക് മുൻപിലെത്തിയത്. ഗോവ മന്ത്രി വിശ്വജിത് റാണയും മറ്റൊരാളും തമ്മിലുള്ള സംഭാഷണമായിരുന്നു ക്ലിപ്പിൽ ഉണ്ടായിരുന്നത്. ക്ലിപ്പ് വ്യാജമാണോയെന്ന് വ്യക്തമല്ല. എന്നാൽ റാണെ ക്ലിപ്പ് കൃത്രിമമായി നിർമ്മിച്ചതാണെന്ന് ആരോപിച്ചിട്ടുണ്ട്. റാഫേൽ കരാറിൽ തനിക്കെതിരെ വ്യക്തിപരമായ ആരോപണമില്ലെന്ന പ്രധാനമന്ത്രി മോഡിയുടെ ചാനൽ അഭിമുഖം പുറത്തുവന്നതിന് പിന്നാലെയാണ് കോൺഗ്രസിൻ്റെ ആക്രമണം. ഇടപാടിൽ തെറ്റില്ലെന്ന് സുപ്രീം കോടതി പോലും വ്യക്തമാക്കിയിട്ടുണ്ടെന്ന് മോഡി അഭിമുഖത്തിൽ പറഞ്ഞിരുന്നു. Parikkar was the defence minister when the deal was signed with French defence manufacturing giant Dassault Aviation.

വന്ദേമാതരം ആലപിക്കുന്ന ആചാരം സര്‍ക്കാര്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ താനും തന്റെ അനുയായികളായ രാജ്യസ്‌നേഹികളും സെക്രട്ടേറിയേറ്റിലെത്തി ദേശീയ ഗാനം ആലപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി ആറിന് സെക്രട്ടേറിയേറ്റിലെത്തി വന്ദേമാതരം പാടുമെന്നാണ് ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The BJP, which is now in the Opposition, said ending the tradition is "unfortunate". Former chief minister Shivraj Singh Chouhan said, "It is unfortunate that the new Congress government has ended this tradition. I demand that it should be reintroduced."

Keywords: National, BJP, Congress, Vande Mataram


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?