അശ്വമേധം ലെപ്രസി കേസ് ഡിറ്റക്ഷന്‍ ക്യാമ്പയിന്‍ വന്‍ വിജയം, 135 കുഷ്ടരോഗികളെ കണ്ടെത്തി ചികിത്സ നിര്‍ദേശിച്ചു

തിരുവനന്തപുരം:(www.kasargodvartha.com 03/01/2019) കഴിഞ്ഞ ഡിസംബര്‍ 5 മുതല്‍ രണ്ടാഴ്ചക്കാലം സംസ്ഥാനത്തെ 8 ജില്ലകളില്‍ നടത്തിയ അശ്വമേധം ലെപ്രസി കേസ് ഡിറ്റക്ഷന്‍ ക്യാമ്പയിന്‍ വന്‍ വിജയമായെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. പൊതുജനങ്ങളില്‍ കാര്യമായ പ്രതികരണം സൃഷ്ടിക്കാന്‍ ഇതിലൂടെ സാധിച്ചു.

മറ്റൊരുതരത്തിലും കണ്ടുപിടിക്കാന്‍ ഇടയില്ലാത്ത 135 കുഷ്ഠരോഗികളേയാണ് ഈ ക്യാമ്പയിനിലൂടെ പുതുതായി കണ്ടുപിടിച്ച് ചികിത്സയ്ക്ക് വിധേയമാക്കാന്‍ സാധിച്ചത്. ബയോപ്‌സി പരിശോധനാഫലം കാത്തുകഴിയുന്ന 50ഓളം രോഗികള്‍ക്ക് പുറമേയാണിത്. ഇവരില്‍ 14 കുട്ടികളും കുഷ്ഠരോഗം മൂലം അംഗവൈകല്യം സംഭവിച്ച 6 പേരും ഉള്‍പ്പെടുന്നു. കുഷ്ഠരോഗ നിര്‍മ്മാര്‍ജന രംഗത്ത് നാഴികക്കല്ലായി മാറിയ ഈ ക്യാമ്പയിന്‍ രണ്ട് തവണയെങ്കിലും നടത്തുന്നതിലൂടെ സംസ്ഥാനത്തെ പരമാവധി കുഷ്ഠ രോഗികളെ ചികിത്സയ്ക്ക് വിധേയമാക്കുന്നതിനും കുഷ്ഠരോഗ നിര്‍മ്മാര്‍ജന രംഗത്തെ സുസ്ഥിരവികസന ലക്ഷ്യം കൈവരിക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

News, Thiruvananthapuram, Kerala, Health, Treatment, Minister,Aswamedam Leprasi case detection campaign has done a great success and 135 lepers have been diagnosed and treated

പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം കുഷ്ഠരോഗികളുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞത്. തിരുവനന്തപുരം 10, എറണാകുളം 10, തൃശൂര്‍ 15, പാലക്കാട് 50, കോഴിക്കോട് 7, മലപ്പുറം 25, കണ്ണൂര്‍ 14, കാസര്‍ഗോഡ് 4 എന്നിങ്ങനെ ആകെ 135 പേരെയാണ് കണ്ടുപിടിച്ച് ചികിത്സയ്ക്ക് വിധേയമാക്കിയത്. തിരുവനന്തപുരം, എറണാകുളം തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ 8 ജില്ലകളിലെ മുഴുവന്‍ വീടുകളിലും സന്നദ്ധ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചാണ് രോഗ പരിശോധനയും ബോധവല്‍ക്കരണവും നടത്തുകയുണ്ടായത്.

56,732 സന്നദ്ധ പ്രവര്‍ത്തകര്‍ 5,725 സൂപ്പര്‍ വൈസര്‍മാരുടെ മേല്‍നോട്ടത്തില്‍ നടത്തിയ മഹത്തായ ഈ ക്യാമ്പയിനിലൂടെ സംസ്ഥാനത്തെ കുഷ്ഠരോഗ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ സാധിച്ചു. 62,51,587 വീടുകള്‍ സന്ദര്‍ശിക്കുകയും 2,21,13,795 ആളുകളെ പരിശോധിക്കുകയും ചെയ്തു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വനിതാ ശിശുവികസന വകുപ്പ്, വിദ്യാഭ്യാസവകുപ്പ്, െ്രെടബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് നടപ്പിലാക്കിയ ഈ ക്യാമ്പയിനിലൂടെ പൊതുജനങ്ങളില്‍ കുഷ്ഠ രോഗത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കാനും രോഗികള്‍ സ്വയം പരിശോധനയ്‌ക്കെത്തുന്നതിനുള്ള മനോഭാവം സൃഷ്ടിക്കാനും സാധിച്ചുവെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Health, Treatment, Minister,Aswamedam Leprasi case detection campaign has done a great success and 135 lepers have been diagnosed and treated


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?