'റണ്‍ എഗെയിന്‍സ്റ്റ് ഡ്രഗ്‌സ്'; കൊച്ചിന്‍ മണ്‍സൂണ്‍ മാരത്തോണ്‍ 12 ന്
കൊച്ചി:(www.kvartha.com 09/01/2019) സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വര്‍ജന മിഷന്‍ വിമുക്തിയുടെ കീഴില്‍ Run Agaitsn Drusg എന്ന മുദ്രാവാക്യമുയര്‍ത്തി കൊച്ചിന്‍ മണ്‍സൂണ്‍ മാരത്തോണ്‍ ജനുവരി 12 ന് നടക്കും. ജില്ലാ ഭരണകൂടത്തിന്റെയും കൊച്ചി കോര്‍പ്പറേഷന്റെയും സഹകരണത്തോടെ എക്‌സൈസ് വകുപ്പാണ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. സമൂഹത്തില്‍ വ്യാപകമാകുന്ന മയക്കുമരുന്ന് എന്ന മഹാവിപത്തില്‍ നിന്നും കേരള സമൂഹത്തെ ജീവിത ലഹരിയിലേക്ക് വഴി തിരിച്ചു വിടുകയാണ് ലക്ഷ്യം.
ഹാഫ് മാരത്തോണി (21 കി.മീ) നോടൊപ്പം ഫണ്‍ റണ്ണും, ഭിന്നശേഷിക്കാര്‍ക്ക് ഹ്രസ്വദൂര ഓട്ടവും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനുള്ള പ്രത്യേക മത്സരവും നടത്തും. 12ന് രാവിലെ 5.30ന് മഹാരാജാസ് സ്‌റ്റേഡിയത്തില്‍ നിന്നാരംഭിക്കുന്ന ഹാഫ് മാരത്തോണ്‍ വെല്ലിംഗ്ടണ്‍ ഐലന്‍ഡിലെത്തി തിരികെ മഹാരാജാസ് സ്‌റ്റേഡിയത്തില്‍ സമാപിക്കും. ഫണ്‍ റണ്‍ രാവിലെ 6.30 ന് മഹാരാജാസ് സ്‌റ്റേഡിയത്തില്‍ നിന്നാരംഭിച്ച് ഷിപ്പ്‌യാര്‍ഡില്‍ എത്തി തിരികെ മഹാരാജാസ് സ്‌റ്റേഡിയത്തില്‍ സമാപിക്കും.
ഹാഫ് മാരത്തോണില്‍ ജനറല്‍ വിഭാഗത്തില്‍ വിജയിക്ക് 50,000 രൂപ ലഭിക്കും. രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 30,000, 20,000 രൂപയും 35 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍, 50 വയസിനു മേല്‍ പ്രായമുള്ളവര്‍ എന്നീ വിഭാഗങ്ങളിലെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 25,000, 15,000, 10000 രൂപ സമ്മാനമായി ലഭിക്കും. ഭിന്നശേഷിക്കാരുടെയും, ഭിന്നലിംഗക്കാരുടെയും വിഭാഗത്തിലെ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയുമുണ്ട്.
മത്സരത്തില്‍ പങ്കെടുക്കുന്നതിന് http://bit.ly/2sl0mFS എന്ന വെബ്‌സൈറ്റില്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നിശ്ചിത എണ്ണം പേര്‍ക്ക് ടീ ഷര്‍ട്ട്, ക്യാപ്പ് സൗജന്യമായി ലഭിക്കും. ഹാഫ് മാരത്തോണിനുള്ള മത്സരാര്‍ത്ഥികള്‍ നിശ്ചിത എണ്ണമായാല്‍ രജിസ്‌ട്രേഷന്‍ അവസാനിപ്പിക്കും. അന്വേഷണങ്ങള്‍ക്ക് 9496 08 1303, 9447458621, 94471267 20 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. പതിനായിരങ്ങള്‍ അണിനിരക്കുന്ന മാരത്തോണില്‍ പങ്കെടുത്ത് ലഹരിക്കെതിരായ ഒരു സംസ്‌കാരം കെട്ടിപ്പടുക്കുന്നതിനുള്ള മഹായജ്ഞത്തില്‍ പങ്കാളികളാകാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Marathon, Run against drugs; Kochin monsoon marathon on 12th

Powered by Info News For You

Comments
Post a Comment