12 കിലോ മീറ്റര്‍ കുറഞ്ഞ സമയം; ഗുരുവായൂരില്‍ സൈക്കിള്‍ ഉത്സവം ആറിന്
തൃശൂര്‍: (www.kvartha.com 04.01.2019) ജീവ ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ സൈക്കിള്‍ ഉത്സവത്തിന് ജനുവരി ആറിന് തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആറിന് രാവിലെ ഏഴുമണിക്ക് മമ്മിയൂര്‍ സെന്ററില്‍ നിന്ന് സൈക്കിളോട്ടമത്സരം ആരംഭിക്കും. കാവീട്, മല്ലാട് , ആലുംപടി, പേരകം വഴി മമ്മിയൂരില്‍ തന്നെ തിരിച്ചെത്തുന്ന രീതിയിലാണ് മത്സരം നടക്കുക. 12 കിലോ മീറ്റര്‍ ദൂരം ഏറ്റവും കുറഞ്ഞ സമയത്തില്‍ എത്തുന്ന വ്യക്തിക്ക് സൈക്കിള്‍ സമ്മാനമായി നല്‍കും.
വനിതകള്‍ക്ക് പ്രത്യേകമായി മത്സരം നടത്തും. ജനുവരി ഏഴിന് സൈക്കിളും ആരോഗ്യപരിപാലനവും എന്ന വിഷയത്തില്‍ ബോധവത്ക്കരണം നടത്തും. എട്ടിന് തിരൂര്‍ ഗാന്ധിയന്‍ പ്രകൃതി കേന്ദ്രത്തില്‍ നിന്ന് സൈക്കിള്‍ സന്ദേശ യാത്രയ്ക്ക് തുടക്കം കുറിക്കും. ജനുവരി ഒമ്പതിന് സൈക്കിള്‍ സന്ദേശ യാത്രയ്ക്ക് ഗുരുവായൂര്‍ കൈരളി ജംഗ്ക്ഷനില്‍ സ്വീകരണം ഒരുക്കും.
സ്വീകരണത്തോടനുബന്ധിച്ച് സൈക്കിള്‍ അഭ്യാസ പ്രകടനം, കലാപരിപാടികള്‍ എന്നിവ നടക്കും. വാര്‍ത്താസമ്മേളത്തില്‍ ഡോ. പി.എ രാധാകൃഷ്ണന്‍, അഡ്വ രവി ചങ്കത്ത്, കെ.കെ ശ്രീനിവാസന്‍, ഹൈദരാലി പാലുവായ്, കെ.ആര്‍ രാജേഷ്, പി.എം ഹുസൈന്‍, കെ.യു കാര്‍ത്തികേയന്‍ എന്നിവര്‍ പങ്കെടുത്തു. സൈക്കിള്‍ ഓട്ടമത്സരത്തില്‍ പങ്കെടുക്കുവാനായി 9495209304 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

Keywords: Cycle Utsav January 7th in Guruvayoor, Thrissur, Guruvayoor, Sports, Press meet, Competition, Health, Health & Fitness, News, Kerala.
Powered by Info News For You

Comments
Post a Comment