കാസര്‍കോട് മണ്ഡലത്തില്‍ 11 സ്‌കൂളുകളുടെ നവീകരണം:19കോടി രൂപ അനുവദിച്ചു


കാസര്‍കോട് (www.evisionnews.co): പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി കിഫ്ബി ഫണ്ട് വഴി സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യ വികസനത്തിന്ന് കാസര്‍കോട് അസംബ്ലി നിയോജക മണ്ഡലത്തിനു 19കോടി അനുവദിച്ചതായി എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു.

500 മുതല്‍ 1000 വരെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്ക് ഏഴുകോടി രൂപയും 1000 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന നാലു സ്‌കൂളുകള്‍ക്ക് 12 കോടി രൂപയുമാണ് അനുവദിച്ചത്. ബെള്ളൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എടനീര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ആദൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ആലംപാടി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മുള്ളേരിയ സര്‍ക്കാര്‍ വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, അടുക്കത്ത്ബയല്‍ സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്‌കൂള്‍, കാസര്‍കോട് സര്‍ക്കാര്‍ ഗേള്‍സ് വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവയ്ക്ക് ഒരു കോടി രൂപ വീതവും കാറഡുക്ക സര്‍ക്കാര്‍ വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, പെര്‍ഡാല സര്‍ക്കാര്‍ ഹൈസ്‌കൂള്‍, പട്‌ള സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാസര്‍കോട് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവയ്ക്ക് മൂന്നുകോടി രൂപ വീതവുമാണ് ചെലവഴിക്കുക. ഈസ്‌കൂളുകളുടെ ശാസ്ത്രീയമായ മാസ്റ്റര്‍ പ്ലാനും വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ടും തയാറാക്കുന്നതിന് അംഗീകൃത ഏജന്‍സിയായ കിറ്റ്‌കോയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?