തെരഞ്ഞെടുപ്പ് തോല്‍വി: മുന്നോക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള പദ്ധതിയുമായി മോഡി സര്‍ക്കാര്‍


ന്യൂഡല്‍ഹി: (www.kvartha.com 07.01.2019) അഞ്ചു സംസ്ഥാനങ്ങളില്‍ ഏറ്റ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ ജനങ്ങളെ കൈയ്യിലെടുക്കാന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കാനുറച്ച് മോഡി സര്‍ക്കാര്‍. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കവെയാണ് സുപ്രധാന തീരുമാനങ്ങളുമായി മോഡി സര്‍ക്കാര്‍ രംഗത്തെത്തുന്നത്.

ഇതിന്റെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗക്കാര്‍ക്ക് സംവരണം നടപ്പാക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 10 ശതമാനാണ് സംവരണം ഏര്‍പ്പെടുത്തുക. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച പാര്‍ലമെന്റില്‍ ഭരണഘടന ഭേദഗതി കൊണ്ടുവരാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. സാധാരണ ബുധനാഴ്ചയാണ് മന്ത്രിസഭാ യോഗം ചേരാറുള്ളത്.

Modi govt announces 10 per cent quota for economically backward in general category,New Delhi, News, Politics, Religion, Election, Narendra Modi, NDA, Cabinet, National

സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുന്നോക്ക വിഭാഗങ്ങള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മുന്നോക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി എന്നിവയായിരുന്നു ഇവര്‍ ഉന്നയിച്ച ആവശ്യം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തല്‍.

50 ശതമാനത്തിലധികം സംവരണം നല്‍കരുതെന്നാണ് സുപ്രീംകോടതി വിധി. എന്നാല്‍ ഇത് 10 ശതമാനം കൂടി ഉയര്‍ത്തി 60 ശതമാനമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നമിടുന്നത്. ഇതിനാണ് കേന്ദ്രസര്‍ക്കാര്‍ ചൊവ്വാഴ്ച ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നത്.

എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് ഈ സംവരണത്തിന്റെ ഗുണം ലഭിക്കുകയെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പാര്‍ലമെന്റ് നടക്കുന്നത് കൊണ്ട് സര്‍ക്കാര്‍ പുറത്തുവിടുന്നില്ല. സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണു സംവരണം. ഭരണഘടനയുടെ 15, 16 വകുപ്പുകളിലാണ് ഭേദഗതി വരുത്താന്‍ ഉദ്ദേശിക്കുന്നത്. ഇതോടെ ജനറല്‍ കാറ്റഗറിയില്‍ വരുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാകും.

സാമ്പത്തിക സംവരണ വിഷയം 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രധാന അജണ്ടയായി ഇതിലൂടെ ബിജെപി അവതരിപ്പിക്കുകയാണ്. കേരളത്തില്‍ എന്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ ഏറെക്കാലമായി ഉന്നയിക്കുന്ന വിഷയമാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം വേണമെന്നത്.

പാര്‍ലമെന്റ് സമ്മേളനം തീരാന്‍ ഒരു ദിവസം മാത്രമുള്ളപ്പോഴാണ് ഈ തീരുമാനം വന്നിരിക്കുന്നത്. രാജ്യസഭയില്‍ ബില്‍ പാസാകാനുള്ള സാധ്യത കുറവാണ്. അങ്ങനെ സംഭവിച്ചാല്‍ അടുത്ത തവണ അധികാരത്തിലെത്തിയാല്‍ സാമ്പത്തിക സംവരണം എന്ന വാഗ്ദാനവുമായിട്ടായിരിക്കും മോഡി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ നേരിടുക.

അതേസമയം, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നവിടങ്ങളിലെ മുന്നോക്ക വിഭാഗങ്ങളില്‍ നിന്നും ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. ഇത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാതിരിക്കാനാണ് ഈ നീക്കമെന്നും വിലയിരുത്തലുകളുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Modi govt announces 10 per cent quota for economically backward in general category,New Delhi, News, Politics, Religion, Election, Narendra Modi, NDA, Cabinet, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?