ലൈംഗിക ചൂഷണം നടത്താനുദ്ദേശിച്ച് മനുഷ്യക്കടത്ത്: ബഹ്‌റൈനില്‍ പ്രതികള്‍ക്ക് 10 വര്‍ഷം തടവ്

മനാമ:(www.kvartha.com 31/01/2019) മനുഷ്യക്കടത്ത് നടത്തിയ പ്രതികള്‍ക്ക് ബഹ്‌റൈനില്‍ 10 വര്‍ഷം തടവ്. ഒന്നാം ക്രിമിനല്‍ ഹൈക്കോടതിയാണ് ലൈംഗിക ചൂഷണം നടത്താനുദ്ദേശിച്ച് മനുഷ്യക്കടത്ത് നടത്തിയെന്ന കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. കൂടാതെ 2,000 ദിനാര്‍ പിഴയടക്കാനും ശിക്ഷാ കാലാവധിക്ക് ശേഷം പ്രതികളെ നാടുകടത്താനും കോടതി വിധിച്ചിട്ടുണ്ട്.

News, Manama, Gulf, Bahrain, Court, Imprisonment, Accused, 10 year imprisonment for Human trafficking in Bahrain


ഒന്നാം പ്രതി വീട്ടുവേലക്കായി ഒരു സ്ത്രീയെ കൊണ്ടുവരികയും നേരത്തെ പറഞ്ഞുറപ്പിച്ചയാള്‍ക്ക് ഇവരെ കൈമാറുകയും ചെയ്തുവെന്നാണ് കേസ്. ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഇവരെ താമസിപ്പിച്ച് അനാശാസ്യത്തിന് പ്രേരിപ്പിക്കുകയും ശാരീരിക ഉപദ്രവം ഏല്‍പിക്കുകയും മറ്റുള്ളവരുമായി ബന്ധപ്പെടുന്നത് തടയാന്‍ മൊബൈല്‍ ഫോണ്‍ നശിപ്പിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കൂടാതെ ലഹരി പാനീയം നല്‍കി അനാശാസ്യ പ്രവര്‍ത്തനത്തിനും പ്രേരിപ്പിച്ചിരുന്നു.

ഭീഷണിപ്പെടുത്തി ലൈംഗിക വൃത്തിക്ക് പ്രേരിപ്പിച്ച സാഹചര്യത്തില്‍ സ്ത്രീ തന്റെ രാജ്യത്തിന്റെ എംബസിയുമായി ബന്ധപ്പെടുകയും രക്ഷപ്പെടുത്താന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. പ്രതിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് സംഭവത്തെക്കുറിച്ച് വിശദ വിവരങ്ങള്‍ ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Manama, Gulf, Bahrain, Court, Imprisonment, Accused, 10 year imprisonment for Human trafficking in Bahrain 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?