അയോധ്യ കേസില്‍ ജനുവരി 10മുതല്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: (www.kvartha.com 04.01.2019) അയോധ്യ കേസില്‍ ജനുവരി 10മുതല്‍ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഏതൊക്കെ വിഷയങ്ങളില്‍ വാദം കേള്‍ക്കണമെന്ന് ജനുവരി 10ന് മുമ്പ് തന്നെ അറിയിക്കുമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജികളില്‍ അന്തിമ വാദം കേള്‍ക്കുന്നതിന് പുതിയ ബെഞ്ച് രൂപീകരിക്കുന്നത് സംബന്ധിച്ച് തീരുമാനം അന്ന് ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
അയോധ്യ കേസ് സംബന്ധിച്ച് മറ്റ് ഉത്തരവുകള്‍ എല്ലാം പുതിയ ബെഞ്ചായിരിക്കും പുറപ്പെടുവിക്കുകയെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസ് പരിഗണിക്കുന്നതിന് വെള്ളിയാഴ്ച ഒരു മിനിറ്റ് മാത്രമാണ് കോടതി നീക്കിവെച്ചത്.
തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് 15ഹര്‍ജികളാണ് സുപ്രീം കോടതിയിയ്ക്ക് മുന്നിലെത്തിയത്. ചീഫ് ജസ്റ്റിസ് ബെഞ്ച് നേരത്തേ അടിയന്തിര പ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. അയോധ്യയിലെ 2.27ഏക്കര്‍ തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലീംങ്ങള്‍ക്കും നിര്‍മ്മോഹി അഖാഡയ്ക്കും തുല്യമായി വിഭജിച്ച് നല്‍കണമെന്നായിരുന്നു 2010ല്‍ അലഹബാദ് ഹൈക്കോടതി വിധിച്ചത്. ഇതിനെതിരെയാണ് അപ്പീലുകള്‍ സുപ്രീം കോടതിയ്ക്ക് മുന്നിലെത്തിയത്.
ഇതിന് പുറമെ അയോധ്യയിലെ തര്‍ക്ക ഭൂമി ബുദ്ധ ക്ഷേത്രം ആയി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയും കോടതിയ്ക്ക് മുന്നിലുണ്ട്. അപ്പീലുകളില്‍ അടിയന്തിരമായി വാദം കേള്‍ക്കണം എന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ തവണ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. കോടതി നടപടി അനന്തമായി വൈകിയാല്‍ ക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് മാര്‍ഗം തേടണം എന്ന് സംഘ പരിവാര്‍ സംഘടനകള്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം അയോധ്യ കേസ് ഉടന്‍ പരിഗണിക്കണമെന്നും തുടര്‍ച്ചയായ ദിവസങ്ങളില്‍ വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി കോടതി തള്ളി. കേസ് നേരത്തെ പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള മറ്റൊരു ഹര്‍ജി നവംബര്‍ 12ന് കോടതി തള്ളിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Ayodhya title dispute case: Appropriate Bench will fix hearing on January 10, says Supreme Court, New Delhi, News, Politics, Trending, Religion, Supreme Court of India, National.

Powered by Info News For You

Comments
Post a Comment