ഒരു മാസത്തിനിടയില്‍ 1026 മിന്നല്‍ പരിശോധന: 162 കേസിലായി പിടിയിലായത് 135 പേര്‍
ആലപ്പുഴ: (www.kvartha.com 17.01.2019) ഉത്സവക്കാലത്തോടനുബന്ധിച്ച് കഴിഞ്ഞ ഡിസംബറില്‍ ജില്ലയില്‍ എക്‌സൈസ് വകുപ്പ് നടത്തിയ 1026 മിന്നല്‍ പരിശോധനയില്‍ പിടിയിലായത് 136 പേര്‍ . 95 അബ്കാരി കേസിലും 67 എന്‍.ഡി.പി.എസ് കേസിലുമായാണ് ഇത്രയും പേരെ അറസ്റ്റു ചെയ്തത്. ഇതിനു പുറമെ 4275 വാഹന പരിശോധനയും കള്ളുഷാപ്പുകളിലായി 1210 പരിശോധനകളും നടത്തി. അനധികൃത മദ്യത്തിന്റെയും മറ്റു ലഹരി വസ്തുക്കളുടെയും ഉല്പാദനവും വിതരണവും തടയുന്നതിനുള്ള ജില്ലാതല ജനകീയ സമതിയോഗത്തില്‍ അവതരിപ്പിച്ചതാണ് ഈ കണക്കുകള്‍.
വാഹന പരിശോധനയില്‍ 15 വാഹനങ്ങള്‍ പിടികൂടി. വിദേശമദ്യഷാപ്പുകളിലായി 32ഉം ബാറുകളിലായി 60ഉം ബിയര്‍ പാര്‍ലറുകളിലായി 21ഉം പരിശോധന നടത്തി. കള്ളിന്റെ 276ഉം വിദേശ്യ മദ്യത്തിന്റെ 35ഉം സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പോലീസുമായി ചേര്‍ന്ന് 33 സംയുക്ത പരിശോധനയും നടത്തിയതായി ഡപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ കെ. മുഹമ്മദ് റഷീദ് അറിയിച്ചു.
പൊതുജനങ്ങളുടെ പരാതിപ്രകാരം വിവിധ റേഞ്ചുകളിലായി ഏഴു കേസുകള്‍ കണ്ടെത്തി. 296 കോട്പ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 59,200 രൂപ പിഴയായി ഈടാക്കി. വിവിധ പരിശോധനകളിലായി മൂന്ന് ലിറ്റര്‍ സ്പിരിറ്റ്, 40 ലിറ്റര്‍ ചാരായം, 105.3 ലിറ്റര്‍ വിദേശമദ്യം, 872.6 ലിറ്റര്‍ കോട, 287.4 ലിറ്റര്‍ കള്ള്, 5.4 ലിറ്റര്‍ അനധികൃത മദ്യം, 2.95 ലിറ്റര്‍ ഗോവന്‍ മദ്യം , 13.4 ലിറ്റര്‍ ബിയര്‍ 5.281 കി.ഗ്രാം കഞ്ചാവ്, 66 നൈട്രോസെഫാം ഗുളികകള്‍, 69.9 ലിറ്റര്‍ അരിഷ്ടം, 492.5 കിലോ പുകയില ഉല്‍പ്പന്നങ്ങള്‍ 91 പാക്കറ്റ് ഹാന്‍സ് എന്നിവയും തൊണ്ടിപ്പണമായി 29,025 രൂപയും പിടിച്ചെടുത്തവയില്‍ പെടും.
അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ 33 തവണ പരിശോധന നടത്തി. 63 പാന്‍ മസാല കടകളും 27 മെഡിക്കല്‍ സ്‌റ്റോറുകളും പരിശോധിച്ചതിനൊപ്പം 29 തവണ റെയില്‍വേ സ്‌റ്റേഷന്‍, 10 തവണ ട്രയിന്‍ പരിശോധന, ഒമ്പത് ബസ് സ്റ്റാന്‍ഡ് പരിശോധനകള്‍, സ്‌കൂള്‍,കോളജ് ഹോസ്റ്റലുകളിലായി ആറു തവണ പരിശോധന, 10 സ്‌കൂള്‍ പരിസര പരിശോധനകള്‍ എന്നിവയും നടത്തിയിട്ടുണ്ട്.
ജില്ലയിലെ സ്‌കൂളുകളില്‍ എസ്.പി.സി, എന്‍.എസ്.എസ് സംഘടനകളുമായി ബന്ധപ്പെട്ട് ക്രിസ്മസ് അവധിക്കാല ക്യാമ്പുകളിലടക്കം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ മദ്യമയക്കു മരുന്ന്, പുകയില ഉപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് 95 ബോധവല്‍ക്കരണ ക്ലാസുകളും, 10 നാടകങ്ങളും നടത്തി.
ജില്ലാതല ജനകീയ കമ്മറ്റിയില്‍ തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കലക്ടര്‍ വി.ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ജോണ്‍ മാടവന, ഹക്കിം മുഹമ്മദ് രാജ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ആനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Excise dept conducted 1026 raids 162 case registered, Alappuzha, News, Local-News, Raid, Arrested, Police, Liquor, Kerala.

Powered by Info News For You

Comments
Post a Comment