തണ്ണീര്‍മുക്കം ബണ്ടിന്റെ 100 മീറ്റര്‍ പരിധിയില്‍ മീന്‍പിടുത്തവും മണല്‍വാരലും നിരോധിച്ചു

ആലപ്പുഴ: (www.kvartha.com 30.01.2019) കൃഷിയുടെ സംരക്ഷണത്തിനായി ഉപദേശക സമിതിയുടെ തീരുമാന പ്രകാരം ഇറിഗേഷന്‍ വകുപ്പ് അടച്ച തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ജാക്കി വെച്ച് ഉയര്‍ത്തി മീന്‍പിടിക്കുന്നത് തടഞ്ഞുകൊണ്ടും തണ്ണീര്‍മുക്കം ബാരേജിന്റ തെക്കും വടക്കും 100 മീറ്റര്‍ വരെ എല്ലാ വിധത്തിലുള്ള മത്സ്യബന്ധനവും, ചീനവല സ്ഥാപിക്കലും അനധികൃതമായി മണല്‍ വാരുന്നതും കര്‍ശനമായി നിരോധിച്ചുകൊണ്ടും ജില്ലാകലക്ടര്‍ ഉത്തരവിട്ടു.

നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ നിയമാനുസൃത നടപടി ജില്ലാ പോലീസ് മേധാവി കൈക്കൊളളണമെന്നും ഇവിടെ ബാരേജ് ഷട്ടര്‍ ഉയര്‍ത്തി കല്ലു വെച്ചുളള അനധികൃത മത്സ്യബന്ധനം തടയുന്നതിന് രാത്രികാല പോലീസ് നിരീക്ഷണം ശക്തമാക്കണമെന്നും ഉത്തരവില്‍ പറയുന്നു.

 Fish hunting stops to Thanneermukkam Bund, Alappuzha, News, District Collector, Police, Fishermen, Kerala

ബണ്ടിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ മണല്‍വാരല്‍ നടക്കുന്നുണ്ടെന്നും ഇത് നിരോധിക്കേണ്ടത് അനിവാര്യമാണെന്നും, ഷട്ടറുകള്‍ ജാക്കി വെച്ചുയര്‍ത്തി മീന്‍ പിടിക്കാന്‍ ഉപയോഗിക്കുന്നതിനാല്‍ ഉപ്പുവെളളം കയറി കുട്ടനാട്ടിലെയും കോട്ടയത്തെയും നെല്‍കൃഷിയ്ക്കും മറ്റും നാശനഷ്ടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനാലാണ് തീരുമാനം.

ഉപ്പിന്റെ അംശം 2.5 മില്ലിമോഴ്‌സില്‍ ഉയര്‍ന്ന് നില്‍ക്കുന്ന സാഹചര്യത്തില്‍ ഉപ്പുവെളളം കയറുന്നത് കൃഷി നശിക്കാന്‍ കാരണമാകുന്നു. ഈ സാഹചര്യം ഒഴിവാക്കുന്നതിന് സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്ന് ജനുവരി 10ന് കൂടിയ കൃഷി വകുപ്പ് മന്ത്രി, സിവില്‍സപ്ലൈസ് വകുപ്പ് മന്ത്രി, ഇറിഗേഷന്‍ വകുപ്പ് മന്ത്രി എന്നിവരുടെ യോഗത്തില്‍ നിര്‍ദേശിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fish hunting stops to Thanneermukkam Bund, Alappuzha, News, District Collector, Police, Fishermen, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?