മണല്‍ കടത്ത് പ്രതികള്‍ക്ക് 10,000 രൂപ വീതം പിഴ; പാന്‍മസാലയുമായി പിടിയിലായ പ്രതിക്ക് 8,000 രൂപ പിഴ
കാസര്‍കോട്: (www.kasargodvartha.com 20.01.2019) മണല്‍ കടത്ത് പ്രതികളെ 10,000 രൂപ വീതം പിഴയടക്കാന്‍ കോടതി ശിക്ഷിച്ചു. തളങ്കരയിലെ ഖലീല്‍ (48), ജദീദ് റോഡിലെ അബ്ദുര്‍ റഹ് മാന്‍ (43), നെല്ലിക്കുന്നിലെ അബ്ദുര്‍ റഹ് മാന്‍ (40) എന്നിവരെയാണ് കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പിഴയടക്കാന്‍ ശിക്ഷിച്ചത്. തളങ്കര പുലിമുട്ടില്‍ നിന്ന് സംഘം പുഴമണല്‍ കടത്തിയെന്നാണ് കേസ്.
പാന്‍മസാലയുമായി പിടിയിലായ പ്രതിയെ 8,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. ഷിരിബാഗിലുവിലെ അബ്ദുല്ലക്കുഞ്ഞിയെയാണ് പിഴയടക്കാന്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2018 ജൂലൈ ആറിന് ഉളിയത്തടുക്കയില്‍ വെച്ചാണ് ഇയാളെ 133 പാക്കറ്റ് പാന്‍മസാലയുമായി പോലീസ് പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, court, Fine, Fine for sand mafia
< !- START disable copy paste -->
Keywords: Kasaragod, Kerala, news, case, court, Fine, Fine for sand mafia
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment