മൂന്നാര്‍ സന്ദര്‍ശനത്തിനിടെ പെരുവഴിയിലായ യുവാക്കള്‍ സഹായത്തിനായി 100ല്‍ വിളിച്ചപ്പോള്‍ കിട്ടിയത് പോലീസിന്റെ തെറിയഭിഷേകം; പെട്ടെന്ന് സ്ഥലം വിടണമെന്നുള്ള ഭീഷണിയും

ചെറുതോണി: (www.kvartha.com 15.01.2019) മൂന്നാര്‍ സന്ദര്‍ശനത്തിനിടെ പെരുവഴിയിലായ യുവാക്കള്‍ സഹായത്തിനായി 100ല്‍ വിളിച്ചപ്പോള്‍ കിട്ടിയത് പോലീസിന്റെ തെറിയഭിഷേകം. മാത്രമല്ല, പെട്ടെന്ന് സ്ഥലം വിടണമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവാക്കളുടെ പരാതി. ഇടുക്കി പൊട്ടന്‍കാടുള്ള ഹോംസ്‌റ്റേയില്‍ താമസിക്കാന്‍ എത്തിയ യുവാക്കളാണ് മുറി ലഭിക്കാതായതിനെ തുടര്‍ന്ന് രാത്രിയില്‍ പോലീസ് സഹായം തേടി 100 ലേയ്ക്ക് വിളിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം.

എറണാകുളത്ത് നിന്ന് മൂന്നാര്‍ സന്ദര്‍ശിക്കുന്നതിനെത്തിയ ആറംഗം സംഘമാണ് പോലീസിന്റെ ഭീഷണിക്കും തെറി അഭിഷേകത്തിനും ഇരയായത്. ഓയോവഴി റൂം ബുക്ക് ചെയ്ത് പൊട്ടന്‍കാടുള്ള ഹോം സ്‌റ്റേയില്‍ എത്തിയ യുവാക്കളുടെ മുറി മറ്റൊരാള്‍ക്ക് മറിച്ചുനല്‍കിയെന്ന് നടത്തിപ്പുകാരന്‍ അറിയിക്കുകയായിരുന്നു.

Youth complaint against Kerala Police Help Line, News, Police, Complaint, Youth, Ernakulam, Munnar, Kerala.

തുടര്‍ന്ന് ഉടമസ്ഥനെ യുവാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും സ്ഥലം വിടാനായിരുന്നു പറഞ്ഞത്. തുടര്‍ന്ന് പലയിടത്തും റൂമിനായി അലഞ്ഞുനടന്നെങ്കിലും എവിടെയും കിട്ടിയില്ല. ഒടുവില്‍ അവസാന ആശ്രയമായാണ് നൂറിലേയ്ക്ക് വിളിച്ചത്. ഫോണ്‍ എടുത്ത പോലീസുകാരന്‍ കാര്യങ്ങള്‍ മനസിലാക്കിയ ശേഷം മറ്റൊരു ഉദ്യോഗസ്ഥന് ഫോണ്‍ കൈമാറി.

എന്നാല്‍ ഫോണ്‍ എടുത്തയുടനെ ഈ ഉദ്യോഗസ്ഥന്‍ യുവാക്കളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. അല്‍പം മുമ്പ് ഫോണില്‍ സംസാരിച്ച ഹോംസ്‌റ്റേയുടെ ഉടമ തന്നെയായിരുന്നു ആ ഫോണ്‍ കൈമാറിയ പോലീസുകാരന്‍. ഇനിയും അവിടെ നിന്നാല്‍ വണ്ടിയില്‍ എടുത്തിട്ട് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പിന്നീട് കുറെ അലഞ്ഞശേഷമാണ് ഇവര്‍ക്ക് അന്തിയുറങ്ങാന്‍ ഇടം ലഭിച്ചത്. ഹോം സ്‌റ്റേ ബുക്കുചെയ്ത 1800 രൂപയും ഇവര്‍ക്ക് നഷ്ടമായി. വിദേശികള്‍ എത്തിയപ്പോള്‍ ഇരട്ടി തുകയ്ക്ക് ഇവര്‍ ബുക്കുചെയ്ത റൂമുകള്‍ മറിച്ചു വില്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ഇത്തരം സംഭവങ്ങള്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ആരും പരാതി നല്‍കിയിരുന്നില്ല.

ഇത് സംബന്ധിച്ച് എറണാകുളത്ത് നിന്നെത്തിയ ആറംഗസംഘത്തിലൊരാളായ കെ. മനീഷ് ഗോപി ജില്ലാ പോലീസ് മേധാവിക്കും ഡി.ജി.പിയ്ക്കും ഇ മെയില്‍ വഴി പരാതി നല്‍കുകയായിരുന്നു. അത്യാവശ്യ സഹായത്തിന് ബന്ധപ്പെട്ടപ്പോള്‍ പോലീസില്‍ നിന്നുണ്ടായ ദുരനുഭവം തങ്ങളെ മാനസികമായി തകര്‍ത്തുവെന്നും ഈ ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നുമാണ് യുവാക്കളുടെ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth complaint against Kerala Police Help Line, News, Police, Complaint, Youth, Ernakulam, Munnar, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?