ശബരിമല കര്‍മസമിതി മുന്നോട്ടുവെച്ച ശതം സമര്‍പ്പയാമി ചലഞ്ച് ഏറ്റെടുത്ത് സന്തോഷ് പണ്ഡിറ്റും; ആവശ്യപ്പെട്ടത് 100 രൂപ, നല്‍കിയത് 51,000 രൂപയെന്നും താരം

കൊച്ചി: (www.kvartha.com 23.01.2019) ശബരിമല വിഷയത്തില്‍ അറസ്റ്റിലായവരെ പുറത്തിറക്കാന്‍ ശബരിമല കര്‍മസമിതി മുന്നോട്ടുവെച്ച ശതം സമര്‍പ്പയാമി ചലഞ്ച് ഏറ്റെടുത്ത് നടന്‍ സന്തോഷ് പണ്ഡിറ്റും. വിശ്വാസികളില്‍ നിന്ന് 100 രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള ചലഞ്ചിലേക്ക് 51,000 രൂപയാണ് സന്തോഷ് പണ്ഡിറ്റ് നല്‍കിയത്. ശബരിമല പ്രതിഷേധത്തിന്റെ ഭാഗമായി നടത്തിയ ഹര്‍ത്താലില്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടതിന് അറസ്റ്റിലായ പ്രവര്‍ത്തകരെ പുറത്തിറക്കാനാണ് നേതാക്കള്‍ ചലഞ്ച് കൊണ്ടുവന്നത്.

എന്നാല്‍ ഈ ചലഞ്ചിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്നു. ശതം സമര്‍പ്പയാമിയ്ക്ക് താഴെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് നല്‍കി ചില സി പി എം നേതാക്കള്‍ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി പണം സമാഹരിക്കുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചതിന് പിന്നാലെയാണ് ചലഞ്ചിന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്.

Santhosh Pandit accepted Satham Samarpayami challenge, Kochi, News, Facebook, post, Religion, Sabarimala, Sabarimala Temple, Cine Actor, Cinema, Entertainment, Trending, Kerala.

ഫേയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് 51,000 രൂപ നിക്ഷേപിച്ച വിവരം താരം വ്യക്തമാക്കിയത്. 'ശബരിമല കര്‍മ സമിതിയുടെ ചാലഞ്ച് ഏറ്റെടുത്ത് 51,000/ (അമ്പത്തൊന്നായിരം രൂപ മാത്രം ) അവരുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച വിവരം ഏവരേയും സന്തോഷത്തോടെ അറിയിക്കുന്നു...( അവര് 100രൂപ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്...)' സന്തോഷ് പണ്ഡിറ്റ് കുറിച്ചു. പോസ്റ്റിനൊപ്പം തുക അടച്ചതിന്റെ രസീതിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Santhosh Pandit accepted Satham Samarpayami challenge, Kochi, News, Facebook, post, Religion, Sabarimala, Sabarimala Temple, Cine Actor, Cinema, Entertainment, Trending, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?