കാസര്‍കോടിന് പിന്നാലെ കണ്ണൂരില്‍ നിന്നും ഒരു കുടുംബത്തിലെ 10പേര്‍ ഐ എസിലേക്ക്; 2 കുട്ടികളടക്കം 4പേര്‍ കൊല്ലപ്പെട്ടതായി പോലീസ്
കണ്ണൂര്‍: (www.kvartha.com 30.01.2019) കാസര്‍കോടിന് പിന്നാലെ കണ്ണൂരില്‍ ഒരു കുടുംബത്തിലെ 10 പേര്‍ ഐ.എസില്‍ ചേര്‍ന്നതായും ഇവരില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായും പോലീസിന്റെ വെളിപ്പെടുത്തല്‍. സഹോദരിമാരും ഭര്‍ത്താക്കന്‍മാരും അവരുടെ മക്കളും അടങ്ങുന്ന പത്ത് പേരാണ് ഐ.എസില്‍ ചേര്‍ന്നതെന്നാണ് വിവരം. കണ്ണൂര്‍ സിറ്റി പോലീസ് പരിധിയിലെ ഒരു വീട്ടില്‍ നിന്നുള്ള അംഗങ്ങളാണിവര്‍.
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ടി.വി ഷമീര്‍, അന്‍വര്‍, അവരുടെ ഭാര്യമാര്‍, മക്കള്‍ എന്നിവര്‍ അടങ്ങിയ 10 പേരാണ് ഐ.എസില്‍ ചേര്‍ന്നത്. ഇതില്‍ ടി.വി ഷമീര്‍, അന്‍വര്‍, ഷമീറിന്റെ മക്കളായ സഫ്വാന്‍, സല്‍മാന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യമാരെക്കുറിച്ച് വിവരമില്ലെന്നും പോലീസ് വ്യക്തമാക്കി.
ടി.വി ഷമീറും കുടുംബവുമാണ് ആദ്യം ഐ.എസില്‍ എത്തിയത്. തുടര്‍ന്ന് അന്‍വറും കുടുംബവും എത്തിപ്പെടുകയായിരുന്നു. കഴിഞ്ഞ നവംബര്‍ 19ന് ആയിരുന്നു ബംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് വിനോദയാത്ര പോകുന്നുവെന്ന് പറഞ്ഞ് അന്‍വറും ഭാര്യയും മൂന്ന് മക്കളും വീട്ടില്‍ നിന്ന് പോയത്. പോകുന്ന സമയത്ത് അന്‍വറിന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നുവെന്നും പോലീസ് പറയുന്നുണ്ട്.
പിന്നീട് ഇവരെ കാണാതാവുകയായിരുന്നു. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇറാന്‍ വഴി സിറിയയിലെത്തിയതായി വീട്ടുകാര്‍ക്ക് വിവരം ലഭിച്ചത്.
കണ്ണൂര്‍ ജില്ലയില്‍ നിന്ന് മാത്രം ഏകദേശം 35 പേര്‍ ഐ.എസില്‍ ചേര്‍ന്നതായതാണ് വിവരം. സംഭവത്തില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.
Keywords: 10 From Kannur Leaves Home to Join ISIS; 4 dead, Kannur, News, Religion, Terrorists, Police, Probe, Women, Kerala.

Powered by Info News For You

Comments
Post a Comment