10 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പോക്‌സോ കേസില്‍ യുവാവിന് 10 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ

കാസര്‍കോട്: (www.kasargodvartha.com 29.01.2019) അഞ്ചാം ക്ലാസുകാരനായ 10 വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ പോക്‌സോ കേസില്‍ പ്രതിയായ യുാവവിനെ 10 വര്‍ഷം കഠിനതടവിനും 25,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. പടന്നക്കാട് മുഖാരിക്കുണ്ട് ചിറമ്മലിലെ സി എച്ച് അഷ്ഫാഖിനെ (24)യാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് പി എസ് ശശികുമാര്‍ ശിക്ഷിച്ചത്.

2014 ഓഗസ്റ്റ് നാലിന് ഉച്ചക്ക് ഒരു മണിക്ക് ഭക്ഷണം കഴിച്ച് വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ വേഗത്തില്‍ സ്‌കൂളിലെത്തിക്കാമെന്ന് പറഞ്ഞ് സൈക്കിളില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് ആളൊഴിഞ്ഞ പറമ്പിലേക്ക് കൊണ്ടുപോയി ബലം പ്രയോഗിച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. പീഡനത്തെ തുടര്‍ന്ന് മാനസികമായി തളര്‍ന്ന കുട്ടി സ്‌കൂളിലെത്തി അധ്യാപകരോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്നാണ് പോലീസില്‍ പരാതി നല്‍കുകയും അഷ്ഫാഖ് അറസ്റ്റിലാകുകയും ചെയ്തത്.

പിഴ സംഖ്യയായ 25,000 രൂപ കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. പോക്‌സോ വകുപ്പ് പ്രകാരം 10 വര്‍ഷവും ഐ പി സി 377 വകുപ്പ് പ്രകാരം മൂന്നു വര്‍ഷം തടവിനുമാണ് ശിക്ഷിച്ചത്. ഹൊസ്ദുര്‍ഗ് സി ഐയായിരുന്ന കെ വി സുരേന്ദ്രനാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, case, Molestation, Top-Headlines, Crime, 10 year imprisonment for Molestation case accused
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?