വിനീത് ശ്രീനിവാസനും ആന്‍ എമിയും ആലപിച്ച ജനാധിപനിലെ പ്രണയഗാനം പുറത്തിറങ്ങി, Watch Video

കൊച്ചി:(www.kvartha.com 21/12/2018) വിനീത് ശ്രീനിവാസനും ആന്‍ എമിയും ആലപിച്ച ജനാധിപനിലെ പ്രണയഗാനം പുറത്തിറങ്ങി. പ്രമുഖ മ്യൂസിക് ലേബല്‍ ആയ മ്യൂസിക്247 ആണ് ജനാധിപനിലെ 'എന്നാടീ കല്ല്യാണി' എന്ന് തുടങ്ങുന്ന ഗാനം റിലീസ് ചെയ്തത്.

വിനു മോഹനും തനൂജ കാര്‍ത്തികും അഭിനയിച്ചിരിക്കുന്ന ഗാനം വിനീത് ശ്രീനിവാസനും ആന്‍ എമിയുമാണ് ആലപിച്ചിരിക്കുന്നത്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് മെജോ ജോസഫ് ഈണം പകര്‍ന്നിരിക്കുന്നു. തന്‍സീര്‍ മുഹമ്മദ് കഥയൊരുക്കി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ജനാധിപനില്‍ ഹരീഷ് പേരഡി, വിനു മോഹന്‍, ഹരിപ്രശാന്ത് എം ജി, അനില്‍ നെടുമങ്ങാട്, സുനില്‍ സുഖദ, പ്രദീപ് കോട്ടയം, തനൂജ കാര്‍ത്തിക്, ദിനേശ് പണിക്കര്‍, മാലാ പാര്‍വതി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അപ്പുണ്ണി ശശി എന്നിവര്‍ അഭിനയിച്ചിട്ടുണ്ട്.

 News, Kochi, Kerala, Cinema, Song, Entertainment, Video, Muzik247 Releases The Romantic Song Sung By Vineeth Sreenivasan And Anne Amie From 'Janaadhipan'

ഛായാഗ്രഹണം രജീഷ് രാമനും ചിത്രസംയോജനം അഭിലാഷ് ബാലചന്ദ്രനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ദേവി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ആര്‍ ബാലാജി വെങ്കിടേഷ് ആണ് ചിത്രം നിര്‍മിച്ചിട്ടുള്ളത്. മ്യൂസിക്247നാണ് ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണര്‍.

Keywords: News, Kochi, Kerala, Cinema, Song, Entertainment, Video, Muzik247 Releases The Romantic Song Sung By Vineeth Sreenivasan And Anne Amie From 'Janaadhipan'




Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?