റിപ്പബ്ലിക്ക് ദിനപരേഡില്‍ കേരളത്തിന്റെ ഫ്ളോട്ട് ഒഴിവാക്കി കേന്ദ്രം


ദേശീയം: (www.evisionnews.co) റിപ്പബ്ലിക്ക് ദിനപരേഡില്‍ പങ്കെടുക്കുന്നതിനായി കേരളത്തിന്റെ ഒരുക്കങ്ങളെല്ലാം വെറുതെയായി. പരേഡിന് അണിനിരക്കാന്‍ കേരളം തയാറാക്കിയ ഫ്ളോട്ട് കേന്ദ്ര പ്രതിരോധമന്ത്രാലയം ഒഴിവാക്കി. വൈക്കം സത്യാഗ്രവും ക്ഷേത്രപ്രവേശനവും ഉള്‍പ്പടെ നവോത്ഥാന സംഭവങ്ങള്‍ അടിസ്ഥാനമാക്കിയ ഫ്ളോട്ടാണ് കേന്ദ്രം ഒഴിവാക്കിയത്. മറ്റുപല ഫ്ളോട്ടുകളെക്കാളും മികച്ചതെന്ന് അഭിപ്രായം നേടിയിരുന്ന കേരളത്തിന്റേത് പരേഡില്‍ നിന്നും ഒഴിവാക്കിയത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്ന ആക്ഷേപം ഉയര്‍ന്നു.

ഫ്ളോട്ടിനുള്ള അനുമതിക്കായി 19സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമുണ്ടായിരുന്നു. നാല്, ഘട്ടങ്ങളിലായി നടത്തിയ പരിശോധനയില്‍ 14 സംസ്ഥാനങ്ങള്‍ക്കാണ് ഫ്ളോട്ട് അണിനിരത്തി റിപ്പബ്ലിക്ക് ദിന പരേഡില്‍ അണിനിരക്കാന്‍ അവസരമുണ്ടാവുക. ഇതു സംബന്ധിച്ച അനുമതി നല്‍കി 26ന് ഹാജരാകണമെന്ന് കാണിച്ച് പ്രതിരോധ സെക്രട്ടറി കത്ത് നല്‍കിയെങ്കിലും കേരളത്തിന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. 2014ല്‍ പുരവഞ്ചിയിലൂടെ മികച്ച ദൃശ്യാവിഷ്‌കാരത്തിനുള്ള സ്വര്‍ണമെഡല്‍ കേരളം നേടിയിരുന്നു. 2015-ലും 2016-ലും തെരഞ്ഞെടുക്കപ്പെട്ടില്ല. 2017-ല്‍ അഞ്ചാംസ്ഥാനത്തുമെത്തിയിരുന്നു. ബംഗാളികലാകാരന്‍ ബാബ ചക്രവര്‍ത്തിയാണ് കേരളത്തിനായി ഫ്ളോട്ട് നിര്‍മിച്ചത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?