പാമ്പന്‍ പാലം പുനര്‍ജനിക്കുന്നു; രാമേശ്വരം - ധനുഷ്‌കോടി റെയില്‍വേ പദ്ധതിക്ക് കേന്ദ്രത്തിന്റെ പച്ചക്കൊടി; ശ്രീലങ്കയിലേക്ക് റെയില്‍പാതയും ലക്ഷ്യം

ന്യൂഡല്‍ഹി: (www.kvartha.com 27.12.2018) രാമേശ്വരം - ധനുഷ്‌കോടി റെയില്‍വേ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. 17 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന റെയില്‍പാതയ്ക്കാണ് അനമുതിയായിരിക്കുന്നത്. 208 കോടി രൂപയാണ് ചെലവ്  കണക്കാക്കുന്നത്. റെയില്‍പാതയുടെ തുടക്കം രാമസേതുവില്‍ നിന്നായിരിക്കും.

1964ലെ ചുഴലിക്കാറ്റില്‍ ധനുഷ്‌കോടി റെയില്‍വേ സ്‌റ്റേഷന്‍ നശിച്ചുപോയിരുന്നു. റെയില്‍വേ സ്‌റ്റേഷന്‍ തകര്‍ന്നതോടെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായിരുന്ന ധനുഷ്‌കോടി ഒറ്റപ്പെട്ടുകിടക്കുകയായിരുന്നു.

ഇതോടൊപ്പം പാമ്പന്‍ പാലം പുനര്‍ജനിക്കും. പുതിയ പാമ്പന് പാലം പണിയുന്നതിനുള്ള പദ്ധതിക്കും റെയില്‍വേ അംഗീകാരം നല്‍കി. പൂര്‍ണമായും ഓട്ടോമാറ്റിക് വെര്‍ട്ടിക്കല്‍ ലിഫ്ട് ബ്രിഡ്‌ജോട് കൂടിയായിരിക്കും പാലത്തിന്റെ നിര്‍മാണം. ഭാവിയില്‍ ശ്രീലങ്കയിലേക്ക് കടല്‍മാര്‍ഗം റെയില്‍പാത വരുന്നതിനുള്ള സാധ്യതകളും അധികൃതര്‍ പരിഗണിക്കുന്നുണ്ട്.

India, National, News, New Delhi, Sri Lanka, Bride, Indian Railways to bring Ram Setu on railway map, new bridge to replace 104-year-old Pamban Bridge.

Keywords: India, National, News, New Delhi, Sri Lanka, Bride, Indian Railways to bring Ram Setu on railway map, new bridge to replace 104-year-old Pamban Bridge. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?