കേരളത്തെ പുറകോട്ട് വലിക്കാനുള്ള വര്‍ഗീയ പിന്തിരപ്പന്‍ ശക്തികളുടെ ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥിനിമതില്‍ തീര്‍ത്തു

കാസര്‍കോട്: (www.kasargodvartha.com 20.12.2018) കേരളത്തെ പുറകോട്ട് വലിക്കാനുള്ള വര്‍ഗീയ പിന്തിരപ്പന്‍ ശക്തികളുടെ ശ്രമങ്ങളെ ചെറുത്തു തോല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാര്‍ത്ഥിനിമതില്‍ തീര്‍ത്തു. പരിപാടിയുടെ ഭാഗമായി പ്രതിജ്ഞ എടുക്കുകയും കൂട്ടായ്മകള്‍ സംഘടിപ്പിക്കുകയും ചെയ്തു. നൂറു കണക്കിന് വിദ്യാര്‍ത്ഥിനികള്‍ മതിലില്‍ കണ്ണികളായി.

കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ ജില്ലാ പ്രസിഡന്റ് എം വി രതീഷ് ഉദ്ഘാടനം ചെയ്തു. കീര്‍ത്തി അധ്യക്ഷയായി. ഏരിയ സെക്രട്ടറി ജയനാരായണന്‍ സംസാരിച്ചു. കെ രാഹുല്‍ സ്വാഗതം പറഞ്ഞു. നിത്യാനന്ദ പോളിയില്‍ ഏരിയ സെക്രട്ടറി ജയനാരായണന്‍ ഉദ്ഘാടനം ചെയ്തു. കെ വി ചൈത്ര അധ്യക്ഷയായി. എം നിതിന സ്വാഗതം പറഞ്ഞു. പെരിയ പോളിയില്‍ ആദര്‍ഷ് കെ ഉദ്ഘാടനം ചെയ്തു. മെല്‍വിന്‍ അധ്യക്ഷനായി. മാളവിക സംസാരിച്ചു. വിജിന്‍ ദാസ് സ്വാഗതം പറഞ്ഞു. അംബേദ്കര്‍ കോളേജില്‍ കെ വൃന്ദ ഉദ്ഘാടനം ചെയ്തു. അഭിരാമി അധ്യക്ഷയായി. ദൃശ്യ സ്വാഗതം പറഞ്ഞു. ഇ കെ നായനാര്‍ സ്മാരക ഗവ.കോളേജ് എളേരിത്തട്ടില്‍ ശരത്ത്, ശ്രീസുരഭി, അശ്വതി, അരുണ്‍ എന്നിവര്‍ സംസാരിച്ചു. കയ്യൂര്‍ ഐ ടി ഐ യൂണിയന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഷാജിമോന്‍, ചെയര്‍മാന്‍ ശരത്ത്, ജനറല്‍ സെക്രട്ടറി ഷിതിന്‍, നന്ദലാല്‍, അപര്‍ണ എന്നിവര്‍ സംസാരിച്ചു.

പി കെ രാജന്‍ സ്മാരക യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ ഡോ. ശിവദാസന്‍ ഉദ്ഘാടനം ചെയ്തു. അജയ് ദേവ് അധ്യക്ഷനായി. പി കെ ശ്രീരാജ്, കെ പി പ്രജിന്‍ എന്നിവര്‍ സംസാരിച്ചു. സച്ചിന്‍ വി സ്വാഗതം പറഞ്ഞു. കിനാനൂര്‍ കരിന്തളം ഗവ. കോളേജില്‍ ജില്ലാ കമ്മിറ്റി അംഗം കെ കെ കൃഷ്ണപ്രിയ ഉദ്ഘാടനം ചെയ്തു. സ്‌നേഹശ്രീനിവാസന്‍ അധ്യക്ഷയായി. രവീണ സ്വാഗതം പറഞ്ഞു. നീലേശ്വരം സനാതന കോളേജില്‍ ഏരിയ പ്രസിഡന്റ് പി കെ ശ്രീരാജ് ഉദ്ഘാടനം ചെയ്തു. അനശ്വര അധ്യക്ഷയായി. എം അശ്വിന്‍ സ്വാഗതം പറഞ്ഞു. മടിക്കൈ ഐ ടി ഐയില്‍ കെ നന്ദലാല്‍ ഉദ്ഘാടനം ചെയ്തു. ബീബീഷ് അധ്യക്ഷനായി. ഹരിത സ്വാഗതം പറഞ്ഞു. മടിക്കൈ മോഡല്‍ കോളേജില്‍ പ്രിന്‍സിപ്പാള്‍ വി കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. രസ്‌ന അധ്യക്ഷയായി. മാളവിക പി സംസാരിച്ചു. ശ്രവ്യ സ്വാഗതം പറഞ്ഞു. പടന്നക്കാട് കാര്‍ഷിക കോളേജില്‍ ജ്വല്‍ മറിയ തോമസ് ഉദ്ഘാടനം ചെയ്തു. പി കെ അഖിലേഷ് അധ്യക്ഷനായി. അമൃത് ഹരി സ്വാഗതം പറഞ്ഞു. ഉദുമ ഗവണ്മെന്റ് കോളേജില്‍ ജില്ലാ കമ്മിറ്റി അംഗം മഞ്ജുഷ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ ചന്ദ്രലേഖ. ഭവ്യ എന്നിവര്‍ സംസാരിച്ചു.

മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജില്‍ ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് അനീസ് ഉദ്ഘാടനം ചെയ്തു. വിനയ് കുമാര്‍, രശ്മിത,ശ്രീഹരി സംസാരിച്ചു. കാവ്യ വി വി അധ്യക്ഷത വഹിച്ചു. രേവതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജിതിന്‍ സ്വാഗതം പറഞ്ഞു. കുമ്പള ഐ.എച്ച്.ആര്‍.ഡി. കോളേജില്‍ ജില്ലാ സെക്രട്ടറിയേറ്റഗം രെഹില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം അബ്ദുല്‍ ഹക്കീം, അരുണ്‍, വിജേഷ് എന്നിവര്‍ സംസാരിച്ചു. ഇരിയണ്ണി സ്‌കൂള്‍ യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സ്‌കൂള്‍ അധ്യാപിക പ്രസീത ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അശ്വതി, ആതിര, വിഷ്ണുപ്രിയ എന്നിവര്‍ സംസാരിച്ചു. ബജ മോഡല്‍ കോളേജില്‍ നടത്തിയ പരിപാടി  ജില്ലാ സെക്രെട്ടറിയേറ്റ് അംഗം സൂരജ്, ഏരിയ സെക്രട്ടറി കിഷോര്‍ എന്നിവര്‍ സംസാരിച്ചു.

കാസര്‍കോട് ഗവ.കോളേജില്‍ ബാലസംഘം ജില്ലാ സെക്രട്ടറി പി എം പ്രവീണ്‍ ഉദ്ഘാടനം ചെയ്തു. നേഹ അധ്യക്ഷയായി. അഭിജിത്ത് സ്വാഗതം പറഞ്ഞു. കാസര്‍കോട് ഐ ടി ഐയില്‍ ഏരിയ സെക്രട്ടറി സവാദ് കെ ഉദ്ഘാടനം ചെയ്തു. ഹാഷിം അധ്യക്ഷനായി. വൈശാഖ് സ്വാഗതം പറഞ്ഞു. കാലിച്ചാനടുക്കം എസ്.എന്‍.ഡി.പി. കോളേജില്‍ എസ്.എഫ്.സി.എസ്.ടി.എ ജില്ലാ കമ്മിറ്റി അംഗവും എന്‍.എസ്.എസ്. പ്രോഗ്രാം കണ്‍വീനറുമായ ദിനേഷ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഫിസിക്‌സ് എച്ച്ഒഡി രഞ്ജിത്ത് മാസ്റ്റര്‍, ഏരിയ സെക്രട്ടറി വിഷ്ണു ബിപി, ഏരിയ പ്രസിഡണ്ട് സച്ചിന്‍ ഗോപു എന്നിവര്‍ സംസാരിച്ചു. അനഘ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ഉണ്ണിമായ സ്വാഗതം പറഞ്ഞു. രാജപുരം  സെന്റ് പയസ് കോളേജില്‍ നടന്ന വിദ്യാര്‍ത്ഥിനി മതില്‍ ഡോ. ജിജി കുമാരി ഉദ്ഘാടനം ചെയ്തു.

ജനുവരി ഒന്നിന് നടക്കുന്ന വനിത മതിലില്‍ ജില്ലയില്‍ നിന്നും 20,000 വിദ്യാര്‍ത്ഥിനികള്‍ കണ്ണികളാകും. മുഴുവന്‍ വിദ്യാര്‍ത്ഥിനികളും വനിതാ മതിലില്‍ അണിനിരക്കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Students supports Vanitha Mathil
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?