യുവജനയാത്ര സ്ഥിരാംഗങ്ങള്‍ക്ക് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ ഊഷ്മള സ്വീകരണം
കാസര്‍കോട് (www.evisionnews.co): വര്‍ഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ എന്ന പ്രമേയത്തില്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിച്ച യുവജന യാത്രയിലെ കോഡിനേറ്റര്‍ എകെഎം അഷ്റഫ്, യാത്രയിലെ സ്ഥിരാംഗങ്ങളായ ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ എന്നിവരെ കാസര്‍കോട് മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റി റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി. അബ്ബാസ് ബീഗം, സഹീര്‍ ആസിഫ്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, ബഷീര്‍ തൊട്ടാന്‍, ഹാരിസ് ബെദിര, ഫിറോസ് അടുക്കത്ത് വയല്‍, മൊയ്തീന്‍ കുഞ്ഞി കെ.കെ പുറം, റഷീദ് ഗസാലി, നജീബ് ചേരങ്കൈ നേതൃത്വം നല്‍കി.
Powered by Info News For You

Comments
Post a Comment