ജാമ്യ വ്യവസ്ഥകള്‍ പാലിച്ചില്ല; രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തു

പാലക്കാട്: (www.kvartha.com 17.12.2018) കോടതിയുടെ ജാമ്യ വ്യവസ്ഥകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ പോലീസ് അറസ്റ്റുചെയ്തു. പാലക്കാട് റസ്റ്റ് ഹൗസില്‍ നിന്നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്. ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് റാന്നി കോടതി രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്.

ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനായി പാലക്കാട് എത്തിയതായിരുന്നു രാഹുല്‍ ഈശ്വര്‍. പരിപാടി തുടങ്ങുന്നതിന് മുന്‍പായിട്ടാണ് പാലക്കാട് പോലീസ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ഇവിടെ നിന്ന് അദ്ദേഹത്തെ പത്തനംതിട്ട പോലീസിന് കൈമാറും.

Kerala police arrest Ayyappa Dharma Sena leader Rahul Easwar in Palakkad, palakkad, News, Trending, Religion, Sabarimala Temple, Police, Arrested, Court, Pathanamthitta, Kerala.

കഴിഞ്ഞ രണ്ടാഴ്ചയായി സ്‌റ്റേഷനില്‍ ഒപ്പിടാന്‍ രാഹുല്‍ ഈശ്വര്‍ എത്തിയില്ലെന്ന് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കോടതി ജാമ്യം റദ്ദാക്കിയത്. പമ്പ സ്‌റ്റേഷന്‍ പരിധിയില്‍ പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയ റാന്നി ഗ്രാമന്യായാലയ കോടതി രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു.

രണ്ട് മാസം എല്ലാ ശനിയാഴ്ചകളിലും പോലീസ് സ്‌റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥ ലംഘിച്ചതിനാലാണ് കോടതി ഉത്തരവ്. ശനിയാഴ്ചകളില്‍ രാവിലെ ഒമ്പതു മണിക്കും 11മണിക്കും ഇടയ്ക്ക് പമ്പാ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി ഒപ്പിടണമെന്നായിരുന്നു വ്യവസ്ഥ.

ജാമ്യം കിട്ടാതെ കേരളത്തിലേക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍ നേരത്തേ പറഞ്ഞിരുന്നു. അതുവരെ കര്‍ണാടകയിലെ ശബരിമല എന്നറിയപ്പെടുന്ന അനന്തഗിരി അയ്യപ്പക്ഷേത്രത്തില്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല, ജാമ്യത്തിനായി തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

പോലീസ് തനിക്കെതിരെ പ്രതികാര നടപടികളാണ് കൈക്കൊള്ളുന്നതെന്നും ഒരു ദിവസം ഒപ്പിടാന്‍ സ്റ്റേഷനില്‍ അല്‍പം വൈകിയെത്തിയതാണ് അവര്‍ തനിക്കെതിരെ കാണുന്ന കുറ്റമെന്നും അല്ലാതെ താന്‍ ജാമ്യ വ്യവസ്ഥകള്‍ പാലിക്കാതിരുന്നിട്ടില്ലെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala police arrest Ayyappa Dharma Sena leader Rahul Easwar in Palakkad, Palakkad, News, Trending, Religion, Sabarimala Temple, Police, Arrested, Court, Pathanamthitta, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?