ഗോത്ര മതിലുകള്‍ ഉയര്‍ത്തി ഇന്ത്യ പിന്നോട്ട്; റോഡിന് നടുവിലൂടെ മതില്‍ കെട്ടി തിരിച്ച് സമുദായ സ്‌നേഹികള്‍; റോഡിന്റെ ഒരു ഭാഗം ഷെയ്ഖുമാര്‍ക്കും മറുഭാഗം അന്‍സാരിമാര്‍ക്കും

മുസാഫര്‍പൂര്‍(ബീഹാര്‍): (www.kvartha.com 10-12-2018) ഗോത്ര മതിലുകള്‍ കെട്ടി ഉയര്‍ത്തി ഇന്ത്യ പിന്നോട്ട്. ബീഹാറിലെ മുസാഫര്‍പൂരിലാണ് റോഡിന് നടുവിലൂടെ ഗോത്രമതില്‍ കെട്ടി ഉയര്‍ത്തിയിരിക്കുന്നത്. മുസ്ലീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തുകൂടിയാണ് ഈ റോഡ് കടന്നുപോകുന്നത്. റോഡിന്റെ പകുതി ഭാഗം ഷെയ്ഖുമാര്‍ക്കും മറുപകുതി അന്‍സാരിമാര്‍ക്കുമാണ്. പൊതുവേ ഇടുങ്ങിയ റോഡിന് നടുവിലൂടെ ഒരു മതില്‍ കൂടി ഉയര്‍ന്നപ്പോള്‍ റോഡിലൂടെ കാറുകള്‍ക്ക് പോലും സഞ്ചരിക്കാനാകാത്ത നിലയാണ്.

Muslims in this village divide road on caste lines

മുസഫര്‍പൂരിലെ ദാമോദര്‍പുരി തോല ഒരു മുസ്ലീം ഏരിയയാണ്. ഇക്കഴിഞ്ഞ നവംബര്‍ 18ന് അന്‍സാരി സമുദായാംഗത്തിന്റെ വീട്ടില്‍ ഒരു വിവാഹചടങ്ങ് നടന്നിരുന്നു. ഷെയ്ഖുമാര്‍ പൊതുവേ ആഡംബര പ്രേമികളാണെന്ന് അന്‍സാരിമാര്‍ ആരോപിക്കുകയും ഇതേ തുടര്‍ന്ന് ഇരു സമുദായങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിനിടെ ചിലര്‍ മദ്ധ്യസ്ഥത്തിന് മുതിര്‍ന്നു. ഈ ചര്‍ച്ചയിലാണ് റോഡിന് നടുവിലൂടെ മതില്‍ കെട്ടി ഉയര്‍ത്താന്‍ തീരുമാനമായത്.

റോഡിന്റെ അവകാശത്തെ ചൊല്ലി ഇരു സമുദായങ്ങളും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം സംഭവത്തോട് പ്രതികരിക്കാന്‍ ജില്ല മജിസ്‌ട്രേറ്റ് മുഹമ്മദ് സുഹൈല്‍ തയ്യാറായില്ല.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Caste runs deep in Indian society and religion is no bar. In Bihar's Muzaffarpur, a Muslim mohalla has a road that has been split into two. People living in the area have divided the road that divides them by building a wall.

Keywords: National, Bihar, Caste wall


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?