ബാങ്കുകളുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നു; കരുതിയിരിക്കണമെന്ന് അബൂദാബി പോലീസ്

അബൂദബി: (www.kvartha.com 11/12/2018) ബാങ്കുകളുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നുണ്ടെന്നും കരുതിയിരിക്കണമെന്ന് അബൂദാബി പോലീസിന്റെ മുന്നറിയിപ്പ്. പ്രമുഖ ബാങ്കുകളുടെ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നത്. ഇ മെയില്‍ വഴിയും മൊബൈല്‍ ഫോണില്‍ സന്ദേശങ്ങള്‍ അയച്ചുമാണ് ഉപഭോക്താക്കളെ കബളിപ്പിക്കുന്നത്.

കാഴ്ചയില്‍ യഥാര്‍ത്ഥ വെബ്‌സൈറ്റ് പോലെ തന്നെ തോന്നിക്കുന്നതായിരിക്കും ഇവ. എന്നാല്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ മാത്രം ചെറിയ വ്യത്യാസം മനസിലാകുകയുള്ളൂ. വിവിധ തരം സമ്മാനങ്ങളും മറ്റും നല്‍കാമെന്നും വിവിധ ആനുകൂല്ല്യങ്ങള്‍ ഉള്ള ക്രെഡിറ്റ് കാര്‍ഡ് നല്‍കാമെന്നും മറ്റും പറഞ്ഞാണ് തട്ടിപ്പുകാര്‍ ഉപപഭോക്താക്കെള സമീപിക്കുന്നത്.

News, Abu Dhabi, Gulf, Cheating, Mobile Phone, Bank, Abu Dhabi police warn against fake promotions via bank websites in UAE


അക്കൗണ്ട് സംബന്ധമായ വിവരങ്ങള്‍ ചോദിക്കുന്ന വെബ്‌സൈറ്റ് ഈ വിവരങ്ങള്‍ തട്ടിപ്പുകാരിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. അക്കൗണ്ട് വിവരങ്ങള്‍ ഒരു സാഹചര്യത്തിലും മറ്റുള്ളവരുമായി പങ്കുവെക്കരുതെന്ന് ക്രിമിനല്‍ സെക്യൂരിറ്റി വിഭാഗത്തിന് കീഴിലെ കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ കേണല്‍ ഒമറാന്‍ അഹ് മദ് അല്‍ മസ്‌റൂയി പറഞ്ഞു.

മോഷ്ടിക്കപ്പെടുന്ന വിവരങ്ങള്‍ ഉപയോഗിച്ച് കുറ്റവാളികള്‍ ബാങ്കുകളെ സമീപിച്ച് ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടുവെന്ന് തെറ്റിധരിപ്പിച്ച് വിലാസം മാറ്റി പുതിയ കാര്‍ഡ് സമ്പാദിച്ച് തട്ടിപ്പ് നടത്തുന്നുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Abu Dhabi, Gulf, Cheating, Mobile Phone, Bank, Abu Dhabi police warn against fake promotions via bank websites in UAE


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?