പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിധി വിടുന്നുവെന്ന് പിണറായി വിജയന്‍
തിരുവനന്തപുരം:(www.kvartha.com 03/12/2018) പ്രതിപക്ഷ നേതാവ് ചെന്നിത്തല പരിധി വിടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവോത്ഥാന സംഘടനകളെ മാത്രമല്ല ചെന്നിത്തല അധിക്ഷേപിച്ചത്, യോഗത്തില്‍ പങ്കെടുത്തവരെ ജാതി സംഘടനകള്‍ എന്ന് വിളിക്കുകയും ചെയ്തു. പ്രതിപക്ഷ നേതാവിന് ചേരാത്ത പദപ്രയോഗമാണ് രമേശ് ചെന്നിത്തലയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കോണ്‍ഗ്രസിന്റെയും ആര്‍ എസ് എസിന്റെയും നിലപാടുകള്‍ ഇപ്പോള്‍ സമാനമാകുകയാണ്. മാറ്റിനിര്‍ത്തപ്പെട്ടവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സന്ദേശമായിരിക്കും വനിതാ മതില്‍. ഇതില്‍ പങ്കെടുക്കാത്തവര്‍ മോശക്കാരെന്ന് സര്‍ക്കാരിനു നിലപാടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സഭയുടെ നേതാവ് ആകേണ്ട മുഖ്യമന്ത്രി പാര്‍ട്ടി സെക്രട്ടറിയായാണ് തിങ്കളാഴ്ച സഭയില്‍ പെരുമാറിയത്. പ്രതിപക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ സ്റ്റഡി ക്ലാസ് വേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാത്രമല്ല സര്‍ക്കാര്‍ ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതില്‍ ജനങ്ങള്‍ തന്നെ പൊളിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Ramesh Chennithala, Pinarayi vijayan, Chief Minister,Pinarayi Vijayan against Ramesh Chennithala

Powered by Info News For You

Comments
Post a Comment