സംസ്ഥാന അപകട രക്ഷാ സംവിധാനം ഉറപ്പാക്കാന്‍ ഐ എം എ

തിരുവനന്തപുരം: (www.kvartha.com 24.12.2018) ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കേരള പോലീസിന്റേയും ഡോ. രമേശ്കുമാര്‍ ഫൗണ്ടേഷന്റേയും സഹകരണത്തോടെ സംസ്ഥാനത്ത് നടത്തി വരുന്ന ട്രോമ റെസ്‌ക്യൂ ഇനിഷേറ്റീവ് സംവിധാനം കൂടുതല്‍ ശക്തമാക്കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഐ.എം.എ ട്രോമകെയര്‍ ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു.

സംസ്ഥാനത്ത് എവിടെയും അപകടമോ, അത്യാഹിതമോ ഉണ്ടായാല്‍ 91 88 100 100 നമ്പരില്‍ വിളിക്കുന്നവര്‍ക്ക് നിമിഷങ്ങള്‍ക്കകം പരിശീലനം നേടിയ ജീവനക്കാരുള്ള ആംബുലന്‍സ് എത്തിക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ഡിസംബറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത ഈ പദ്ധതി വഴി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ 1000ല്‍ അധികം പേരുടെ ജീവനുകളാണ് രക്ഷപ്പെടുത്തിയത്. 14 ജില്ലകളിലും അപകടം നടന്നാല്‍ ഉടന്‍ തന്നെ ആംബുലന്‍സുകള്‍ എത്തിക്കുന്ന വിപുലമായ ശൃംഖല ഐ.എം.എ.യുടെ നേതൃത്വത്തില്‍ ഇതിനകം രൂപീകരിച്ചു കഴിഞ്ഞു.

IMA for ensuring State Disease Protection System, Thiruvananthapuram, News, Chief Minister, Pinarayi vijayan, Inauguration, Ambulance, Kerala

ഇത് കൂടാതെ 24 മണിക്കൂറും ആംബുലന്‍സും, അത്യാഹിത വിഭാഗങ്ങളുടെ സേവനവും ഉറപ്പുവരുത്താന്‍ താലൂക്ക് അടിസ്ഥാനത്തില്‍ ട്രോമ ലീഡ് സെന്ററുകളായി ആശുപത്രികളേയും ഇതിനകം വിന്യസിച്ചിട്ടുണ്ട്. യോഗത്തില്‍ ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എം.ഇ. സുഗതന്‍, വൈസ് പ്രസിഡന്റ് ഡോ. എന്‍.എസ്.ഡി. രാജു, സ്‌റ്റേറ്റ് സെക്രട്ടറി ഡോ. എന്‍. സുള്‍ഫി, സ്‌റ്റേറ്റ് ട്രഷറര്‍ ഡോ. റോയി ആര്‍. ചന്ദ്രന്‍, ട്രൈ ചെയര്‍മാന്‍ ഡോ. ശ്രീജിത്ത് എന്‍. കുമാര്‍, കണ്‍വീനര്‍ ഡോ. ജോണ്‍ പണിക്കര്‍, സെക്രട്ടറി ഡോ. എ. രാമലിംഗം, ഡോ. എം. ഭാസ്‌കരന്‍, ഡോ. ജി. വിജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: IMA for ensuring State Disease Protection System, Thiruvananthapuram, News, Chief Minister, Pinarayi vijayan, Inauguration, Ambulance, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?