നഗരത്തില്‍ ഓട്ടോ ചാര്‍ജ് പലവിധം: ഭൂരിഭാഗം ഓട്ടോകളിലും മീറ്ററില്ല


കാസര്‍കോട് (www.evisionnews.co): നഗരത്തില്‍ ഓട്ടോറിക്ഷ ചാര്‍ജ് പലവിധം. വിവിധ സ്ഥലങ്ങളിലേക്ക് നിശ്ചയിച്ച തുകയിലും അധികമാണ് ചില ഡ്രൈവര്‍മാര്‍ ഈടാക്കുന്നത്. പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് കാരണം നിലവിലുണ്ടായിരുന്ന യാത്രാനിരക്ക് മിനിമം ചാര്‍ജ് 20ല്‍നിന്ന് 25രൂപയാക്കി പുതുക്കിയിരുന്നു. 1.5കിലോ മീറ്ററാണ് മിനിമം ചാര്‍ജ് ഈടാക്കുന്നത്. ഇതിനപ്പുറമുള്ള ഓരോ കിലോമീറ്ററിനും രണ്ടു രൂപ വര്‍ധിപ്പിച്ച് 12രൂപയുമാക്കി. 

നേരത്തെ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുതിയ ബസ് സ്റ്റാന്റിലേക്ക് രണ്ടര കിലോമീറ്ററിന് 35 രൂപയാണ് ഈടാക്കിയിരുന്നത്. പുതുക്കിയ നിരക്ക് പ്രകാരം 43രൂപയാണെങ്കിലും മിക്ക ഡ്രൈവര്‍മാരും 50രൂപയാണ് വാങ്ങുന്നത്. ഇത് പലപ്പോഴും യാത്രക്കാരും ഡ്രൈവര്‍മാരും തമ്മിലുള്ള വാക്തര്‍ക്കത്തിനും ഇടയാക്കുന്നുണ്ട്. പുതിയ ബസ് സ്റ്റാന്റില്‍നിന്നും അണങ്കൂരിലേക്ക് മിനിമം ചാര്‍ജിനുള്ള ദൂരമാണുള്ളത്. എന്നാല്‍ 30-35 രൂപയാണ് ചില ഡ്രൈവര്‍മാര്‍ വാങ്ങുന്നത്.

നഗരത്തിലെ ഭൂരിഭാഗം ഓട്ടോകളിലും മീറ്ററില്ല. ഉള്ളവയാകട്ടെ ഡ്രൈവര്‍മാര്‍ പ്രവര്‍ത്തിപ്പിക്കാറുമില്ല. അതിനാല്‍ മീറ്റര്‍ തുക കണക്കാക്കി വാടക നല്‍കാനാകാത്ത സ്ഥിതിയാണ് യാത്രക്കാര്‍ക്കുള്ളത്. മീറ്ററില്ലാത്ത ഓട്ടോ റിക്ഷകള്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകാത്തത് യാത്രക്കാരെ വലക്കുകയാണ്. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന യാത്രക്കാരെ ഓട്ടോയില്‍ നിന്ന് ചില ഡ്രൈവര്‍മാര്‍ ഇറക്കിവിടുന്നതും പതിവാണ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?