തെരഞ്ഞെടുപ്പ് അവസാനിച്ച് മണിക്കൂറുകള്‍ക്കകം വോട്ടിങ് യന്ത്രം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍
ജയ്പുര്‍:(www.kvartha.com 08/12/2018) തെരഞ്ഞെടുപ്പ് അവസാനിച്ച് മണിക്കൂറുകള്‍ക്കകം വോട്ടിങ് യന്ത്രം റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍. രാജസ്ഥാനിലാണ് സംഭവം. കിഷന്‍ഗഞ്ച് നിയോജകമണ്ഡലത്തിലെ ഷഹാബാദ് പ്രദേശത്തെ ഹൈവേ നമ്പര്‍ 27 ല്‍ നിന്നാണ് വോട്ടിങ് യൂണിറ്റ് കണ്ടെത്തിയത്. ബാരന്‍ ജില്ലയില്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് കിഷന്‍ഗഞ്ച്. വെള്ളിയാഴ്ചയായിരുന്നു രാജസ്ഥാനില്‍ വോട്ടെടുപ്പ് പൂര്‍ത്തിയായത്.
റോഡില്‍ വോട്ടിങ് യന്ത്രം കിടക്കുന്നത് കണ്ട ഗ്രാമവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി യന്ത്രം മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് അബ്ദുല്‍ റഫീഖ്, നവല്‍ സിങ് എന്നീ രണ്ട് ഉദ്യോഗസ്ഥരെ അനാസ്ഥ ആരോപിച്ച് സസ്‌പെന്‍ഡ് ചെയ്തു. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്താന്‍ ബിജെപി കിണഞ്ഞു ശ്രമിക്കുന്നുണ്ടെന്നും സൂചനയുണ്ട്.
വോട്ടെടുപ്പു ദിവസം റിസര്‍വ് മെഷീനുമായി ബിജെപി സ്ഥാനാര്‍ഥി മദന്‍ റാത്തോഡിന്റെ വീട്ടില്‍ സെക്ടര്‍ ഓഫീസര്‍ പോയത് വിവാദമായിരുന്നു. തുടര്‍ന്ന് ഇയാളെ ചുമതലയില്‍ നിന്നും മാറ്റിയിരുന്നു. പാലിയിലെ റിട്ടേണിങ് ഓഫീസറായ മഹാവീറിനെയാണ് ചുമതലയില്‍നിന്ന് ഒഴിവാക്കിയത്.
രാജസ്ഥാനു പുറമെ മധ്യപ്രദേശിലും ഇത്തരം സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. മധ്യപ്രദേശിലെ സാഗറില്‍ വോട്ടെടുപ്പ് കഴിഞ്ഞ് 48 മണിക്കൂറുകള്‍ക്ക് ശേഷമാണ് 50 ഇവിഎം മെഷീനുമായി പോളിങ്ങ് ഉദ്യോഗസ്ഥര്‍ എത്തിയത്. ഭോപ്പാലില്‍ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമില്‍ ഒന്നര മണിക്കൂറോളം വൈദ്യുതിയുണ്ടായിരുന്നില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Jaipur, National, Election, BJP, Police, Rajasthan election: EVM found lying on road, 2 officials suspended

Powered by Info News For You

Comments
Post a Comment