ബിജെപിക്ക് തിരിച്ചടി; ബംഗാളില്‍ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ച് കല്‍ക്കട്ട ഹൈക്കോടതി

കല്‍ക്കട്ട: (www.kvartha.com 22-12-2018) പശ്ചിമ ബംഗാളില്‍ ബിജെപിയുടെ രഥയാത്രയ്ക്ക് അനുമതി നിഷേധിച്ച് കല്‍ക്കട്ട ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ദെബാസിഷ് കര്‍ഗുപ്ത, ജസ്റ്റിസ് ഷമ്പ സര്‍ക്കാര്‍ എന്നിവരടങ്ങുന്ന ബഞ്ചാണ് അനുമതി നിഷേധിച്ചത്. വ്യാഴാഴ്ച ബിജെപിയുടെ രഥയാത്രയ്ക്ക് സിംഗിള്‍ ബഞ്ച് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ വിധിയെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പുതിയ വിധിയുണ്ടായിരിക്കുന്നത്.

36ഓളം ഇന്റലിജന്‍സ് റിപോര്‍ട്ടുകള്‍ പരിഗണനയ്‌ക്കെടുത്തു കൊണ്ടായിരുന്നു കോടതി ഉത്തരവ്. സംസ്ഥാനത്തെ മതസൗഹാര്‍ദ്ദ അന്തരീക്ഷം രഥയാത്ര തകര്‍ക്കുമെന്ന് സംസ്ഥാന സര്‍ക്കാരും കോടതിയില്‍ വാദിച്ചു.

National, West Bengal, BJP

പശ്ചിമ ബംഗാള്‍ അഡ്വക്കേറ്റ് ജനറല്‍ കിഷോര്‍ ദത്തയാണ് ഇത് സംബന്ധിച്ച പെറ്റീഷന്‍ ഡിവിഷന്‍ ബഞ്ചിന് മുന്‍പാകെ ഫയല്‍ ചെയ്തത്. കിഷോര്‍ ദത്തയെ പിന്തുണച്ച് മമത ബാനര്‍ജി സര്‍ക്കാര്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിംഗ് വിയെ കോടതിയിലെത്തിച്ചു. ഇതോടെ കാര്യങ്ങള്‍ മമതയ്ക്ക് അനുകൂലമാവുകയായിരുന്നു.

പ്രതിപക്ഷ നീക്കങ്ങള്‍ക്ക് തടയിടുന്ന സര്‍ക്കാര്‍ നീക്കങ്ങള്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണെന്ന് ബിജെപി ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The Calcutta High Court has once again barred the Bharatiya Janata Party (BJP) from holding rath yatras in West Bengal. The bench of Chief Justice Debasish Kargupta and Justice Shampa Sarkar has quashed the single bench order that on Thursday allowed the BJP to carry out rath yatras in West Bengal.

Keywords: National, West Bengal, BJP


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?