അവിഹിതമെന്ന് സംശയം; ഒപ്പം കിടന്നുറങ്ങിയ ഭാര്യയെ യുവാവ് കിടപ്പുമുറിയില്‍ വെട്ടിക്കൊന്നു
ആലപ്പുഴ: (www.kvartha.com 21.12.2018) ഒപ്പം കിടന്നുറങ്ങിയ ഭാര്യയെ കിടപ്പുമുറിയില്‍ യുവാവ് വെട്ടിക്കൊന്നു. മണ്ണഞ്ചേരി പഞ്ചായത്ത് 22-ാം വാര്‍ഡില്‍ കലവൂര്‍ ഐ.ടി.സി കോളനിയില്‍ പ്രകാശന്റെ ഭാര്യ ബിന്ദു കൃഷ്ണയാണ് (31) ക്രൂരമായി കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയായിരുന്നു സംഭവം. പ്രകാശനെ പോലീസ് കസ്റ്റഡിലെടുത്തു.
രാവിലെ ഉറക്കം ഉണര്‍ന്ന കുട്ടികളുടെ കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടി എത്തിയപ്പോഴാണ് ക്രൂരമായ കൊലപാതകവിവരം പുറത്തറിയുന്നത്. ഉടന്‍തന്നെ നാട്ടുകാര്‍ മണ്ണഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. പോലീസ് എത്തിയപ്പോള്‍ പ്രകാശന്‍ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയമാണ് തന്നെ കൊല ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് ഇയാള്‍ പറഞ്ഞതായി പോലീസ് അറിയിച്ചു.
ഇക്കാര്യത്തെ ചൊല്ലി ഇരുവരും സ്ഥിരമായി വഴക്കിടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ദമ്പതികള്‍ക്ക് പത്തും പന്ത്രണ്ടും വയസുള്ള രണ്ട് മക്കളുണ്ട്. മണ്ണഞ്ചേരി എസ്.ഐ ഷൈലാദ് മുഹമ്മദിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിവരികയാണ്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ മൃതദേഹം വീട്ടില്‍ നിന്ന് മാറ്റുകയുള്ളൂ.
Keywords: Youth kills his wife, Alappuzha, News, Police, Custody, Murder, Crime, Criminal Case, Police Station, Kerala.

Powered by Info News For You

Comments
Post a Comment