അവയവ ദാനം സര്‍ക്കാര്‍ മാനദണ്ഡം സുതാര്യവും പിഴവറ്റതും: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി
കൊച്ചി: (www.kvartha.com 18.12.2018) മരണാനന്തര അവയവ ദാനത്തിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങള്‍ പിഴവറ്റതും, സുതാര്യവുമാണെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. സ്വകാര്യ ആശുപത്രികള്‍ കൃത്രിമമായി മസ്തിഷ്‌ക മരണം നടത്തി അവയവം കവരുന്നുവെന്ന തരത്തിലുള്ള പ്രചരണം അടിസ്ഥാന രഹിതമെന്നും, മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് കിടയറ്റതും, വിശ്വാസ പൂര്‍ണവുമായ സംവിധാനമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു.
തേവര സേക്രട്ട് ഹാര്‍ട് കോളജിന്റെയും, നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്) യൂണിറ്റിന്റെയും സഹകരണത്തോടെ കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മരണാനന്തര അവയവദാതാക്കളുടെ കുടുംബാംഗങ്ങളെ ആദരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ 11-ാമത് ആദരിക്കല്‍ ചടങ്ങാണിത്.
പുത്തന്‍വേലിക്കരയില്‍ സ്‌കൂള്‍ വാനില്‍ നിന്നും തെറിച്ച് വീണ് മരണപ്പെട്ട 13 വയസുകാരി അഖില ആന്റണി, കരുനാഗപ്പള്ളിയില്‍ ബൈക്ക് അപകടത്തെ തുടര്‍ന്ന് മരണപ്പെട്ട 20 വയസുകാരന്‍ നിഥിന്‍, രക്തസമ്മര്‍ദത്തെ തുടര്‍ന്ന് മരണപ്പെട്ട വൈറ്റില സ്വദേശി 35 വയസുള്ള ബിനു കൃഷ്ണന്‍, ബസ്‌റ്റോപ്പില്‍ നില്‍ക്കെ നിയന്ത്രണം വിട്ട കാര്‍ തട്ടി മരണപ്പെട്ട അരൂര്‍ സ്വദേശി 44 വയസുള്ള സുനില്‍ കുമാര്‍ എന്നിവരുടെ കുടുംബാംഗങ്ങളെയാണ് ബഹുമതി പത്രം നല്‍കി ആദരിച്ചത്.
മരണാനന്തര അവയവദാനത്തിന് ഈ നാലുപേരുടെയും കുടുംബാംഗങ്ങള്‍ സമ്മതം നല്‍കിയതിനാല്‍ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ്ങില്‍ (കെ.എന്‍.ഒ.എസ്) പേര് നല്‍കി കാത്തിരുന്ന 30 പേര്‍ക്ക് ജീവിതം തിരികെ കിട്ടി.
നന്മ ചെയ്ത് കടന്നു പോകുന്നതിനാവശ്യമായ മൂല്യബോധം കുട്ടികളില്‍ ഉണ്ടാകണമെന്നും, ഡിസംബര്‍ 21നകം എസ്.എച്ച് കോളജ് സമ്പൂര്‍ണ അവയവദാന സമ്മതപത്രം നല്‍കി സമൂഹത്തിന് മാതൃകയാകുമെന്നും, കോളജിന്റെ ആഭിമുഖ്യത്തില്‍ സമൂഹത്തില്‍ നല്ല ഭക്ഷണ ശീലവും, പരിസ്ഥിതി സംരക്ഷണവും ശീലമാക്കി വൃക്ക സംരക്ഷണം ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്നും പ്രിന്‍സിപ്പാള്‍ ഫാ. ഡോ. പ്രശാന്ത് പാലക്കപ്പിള്ളി പറഞ്ഞു.
ചടങ്ങില്‍ എം.ജി സര്‍വകലാശാല എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍ പ്രൊഫ.എം.ജെ മാത്യു, കോളജിലെ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. രമ്യ രാമചന്ദ്രന്‍, ചിറ്റിലപ്പിളളി ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ജോര്‍ജ് സ്ലീബ, ഡയറക്ടര്‍ ജേക്കബ് കുരുവിള, മാനേജര്‍ ബെന്റ്‌ലി താടിക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: The government's criteria are transparent and flawed: Kochouseph Chittilappilly, Health, Health & Fitness, Hospital, Treatment, Family, Education, Children, Business Man, Kerala.

Powered by Info News For You

Comments
Post a Comment