അഭിമന്യുവിന്റെ കുടുംബത്തിനുള്ള വീട് നിര്‍മാണം പൂര്‍ത്തിയായി; താക്കോല്‍ദാനം നിര്‍വഹിക്കാന്‍ മുഖ്യമന്ത്രിയെത്തും
മൂന്നാര്‍: (www.kvartha.com 27.12.2018) എറണാകുളം മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കുടുംബത്തിനായി വട്ടവടയില്‍ സിപിഎം നല്‍കുന്ന വീടിന്റെ നിര്‍മാണം പൂര്‍ത്തിയായി. ജനുവരി 14 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ താക്കോല്‍ദാനം നിര്‍വഹിക്കും. പെയിന്റിംഗും പ്ലംബിംഗും ടൈല്‍ പാകലും പൂര്‍ത്തിയായ വീടിന്റെ മുറ്റത്ത് ഇന്റര്‍ലോക്ക് പാകുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നത്.
വട്ടവട കൊട്ടാക്കമ്പൂര്‍ റോഡില്‍ സിപിഎം വില കൊടുത്തുവാങ്ങിയ ഭൂമിയിലാണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 1256 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള വീട് നിര്‍മിച്ചിരിക്കുന്നത്. സെപ്തംബര്‍ അഞ്ചിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വീടിന്റെ കല്ലിടീല്‍ കര്‍മ്മം നിര്‍വഹിച്ചത്.
വട്ടവട കൊട്ടാക്കമ്പൂരില്‍ നിര്‍മിച്ച വീടിന് സമീപം രാവിലെ പത്തരയ്ക്കാണ് ചടങ്ങുകള്‍. ചടങ്ങില്‍ സിപിഎം സ്വരൂപിച്ച കുടുംബ സഹായ നിധിയും മുഖ്യമന്ത്രി കൈമാറും. കഴിഞ്ഞ ജൂലൈ രണ്ടിന് വെളുപ്പിനാണ് എസ്എഫ്‌ഐ നേതാവും, മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയുമായിരുന്ന അഭിമന്യുവിനെ ക്യാമ്പസ് ഫ്രണ്ട് - എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്.
Keywords: Kerala, Munnar, News, palakkad, SFI, CPM, Politics, Murder, Home, House for Abhimanyu: Construction work completed, CM will be inaugurated on 14th Jan

Powered by Info News For You

Comments
Post a Comment