അടിയന്തിര ശസ്ത്രക്രിയക്ക് നിര്‍ദേശിച്ച യുവതിക്ക് ഒടുവില്‍ മറ്റൊരു ആശുപത്രിയില്‍ സുഖപ്രസവത്തില്‍ ഇരട്ട കുട്ടികള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.12.2018) പയ്യന്നൂരിലെ പ്രശസ്ത ആശുപത്രിയില്‍ അടിയന്തിരമായി ശസ്ത്രക്രിയ നടത്തണമെന്ന് നിര്‍ദേശിക്കപ്പെട്ട യുവതി കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയില്‍ സുഖപ്രസവത്തിലൂടെ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി. പയ്യന്നൂരിനടുത്ത് പാലക്കോട് തലമുട്ടം സ്വദേശി മുഹമ്മദ് സാബിറിന്റെ ഭാര്യ ഹലീമത്ത് സുല്‍ഫയാണ് തന്റെ കടിഞ്ഞൂല്‍ പ്രസവത്തിലൂടെ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയത്.

ഗര്‍ഭലക്ഷണം കണ്ടു തുടങ്ങിയത് മുതല്‍ പയ്യന്നൂരിലെ പ്രശ്സത ആശുപത്രിയിലെ പ്രസവരോഗ വിദഗ്ദ്ധന്റെ  ചികിത്സയിലായിരുന്നു യുവതി. ഇക്കഴിഞ്ഞ 17 ന് പ്രസവ ചികിത്സക്ക് ചെന്നപ്പോള്‍ ഗര്‍ഭ പാത്രത്തില്‍ വെള്ളം കുറവും കുട്ടികള്‍ക്ക് തൂക്കകുറവും ഉണ്ടെന്നും ഉടന്‍ തന്നെ ശസ്ത്രക്രിയ ചെയ്തില്ലെങ്കില്‍ അപകടമാണെന്നും യുവതിയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ യുവതിയോട് നേരിട്ട് പറഞ്ഞു. ഏറെ ഭയന്ന  യുവതിയും ബന്ധുക്കളും വിദഗ്ദ്ധ ചികില്‍സ തേടി കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെത്തുകയും ഗര്‍ഭാശയ രോഗ വിദഗ്ദ്ധന്‍ ഡോ. കെ കുഞ്ഞഹമ്മദിനെ കാണുകയും ചെയ്തു.

യുവതിക്കും ഗര്‍ഭസ്ഥശിശുക്കള്‍ക്കും യാതൊരു ആരോഗ്യ പ്രശ്നമില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ശസ്ത്രക്രിയ ആവശ്യമില്ലെന്നും ഡോക്ടര്‍ കുഞ്ഞഹമ്മദ് യുവതിയെയും ബന്ധുക്കളെയും അറിയിച്ചു. രോഗിയും ബന്ധുക്കളും പയ്യന്നൂരിലേക്ക് തിരിച്ച് പോവുകയും ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് ഡിസംബര്‍ 20 വ്യാഴാഴ്ച മന്‍സൂര്‍ ആശുപത്രിയില്‍ പ്രസവ ചികിത്സക്ക് എത്തുകയും ചെയ്തു. രാത്രി 11.37 ന് യുവതി സുഖപ്രസവത്തിലൂടെ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി.

അമ്മയും കുഞ്ഞുങ്ങളും രണ്ടു ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. അടിയന്തിര ഓപ്പറേഷന് നിര്‍ദേശിക്കപ്പെട്ട ഗര്‍ഭിണികള്‍ ഡോ. കുഞ്ഞഹമ്മദിന്റെ ചികിത്സയില്‍ സുഖപ്രസവം നടന്ന നിരവധി അനുഭവങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. കണ്ണൂരില്‍ രണ്ട് പ്രമുഖ ആശുപത്രികളില്‍ അടിയന്തിര ശസ്ത്രകിയ വേണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ട കണ്ണൂര്‍ സിറ്റി ആയിക്കരയിലെ പ്രവാസിയുടെ ഭാര്യയായ യുവതി കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ സുഖപ്രസവം കഴിഞ്ഞത് കഴിഞ്ഞ മാസമാണ്.

സാധാരണ പ്രസവങ്ങളെ ശസ്ത്രക്രിയകളാക്കി മാറ്റി പണം തട്ടുന്ന വന്‍ ലോബി മിക്ക പ്രസവ ആശുപത്രികളിലും സജീവമാണ്. ഇവ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ സ്വകാര്യ ബില്ലുകള്‍ കൊണ്ടു വന്നിട്ടും ഫലം കണ്ടില്ല. തന്റെ മുന്നില്‍ ചികിത്സക്കായി വരുന്ന രോഗികളെ തികഞ്ഞ അര്‍പ്പണ ബോധത്തോടെ പരമാവധി ചികിത്സിക്കുകയും ഒഴിവാക്കാന്‍ പറ്റാത്ത ഘട്ടത്തില്‍ മാത്രം ശസ്ത്രക്രിയക്കു നിര്‍ദേശിക്കുന്ന ഡോ. കുഞ്ഞഹമ്മദ് എല്ലാം ദൈവാനുഗ്രഹം കൂടിയായി കാണുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, hospital, Woman who directed to emergency surgery, shifted to another hospital; gives birth to twins
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?