ഗര്‍ഭിണിയായ യുവതിക്ക് രക്തം സ്വീകരിച്ചതിലൂടെ എയ്ഡ്‌സ് ബാധയേറ്റ സംഭവം: രക്തം ദാനം നല്‍കിയ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ചെന്നൈ: (www.kvartha.com 28-12-2018) ഗര്‍ഭിണിക്ക് രക്ത സ്വീകരണത്തിലൂടെ എച്ച് ഐ വി ബാധയേറ്റ സംഭവത്തില്‍ രക്തദാതാവായ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തമിഴ്‌നാട്ടിലാണ് രക്ത സ്വീകരണത്തിലൂടെ ഗര്‍ഭിണിക്ക് എച്ച് ഐ വി ബാധയേറ്റത്. വ്യാഴാഴ്ചയാണ് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ഡിസംബര്‍ 3ന് സത്തൂര്‍ ജില്ലയിലെ വിരുദ്ധുനഗറിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ഗര്‍ഭകാല ചെക്കപ്പിനായി എത്തിയതായിരുന്നു യുവതി. എന്നാല്‍ വിളര്‍ച്ച കണ്ടെത്തിയതോടെ രക്തം കയറ്റാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. സുരക്ഷിതമെന്ന് ലേബല്‍ ചെയ്ത രക്തമാണ് ഗര്‍ഭിണിയ്ക്ക് നല്‍കിയത്. എന്നാല്‍ എച്ച് ഐ വി സാന്നിദ്ധ്യം ഗര്‍ഭിണിയില്‍ കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിലാണ് രക്തത്തില്‍ നിന്നുമാണ് രോഗബാധയേറ്റതെന്ന് ബോധ്യമാകുന്നത്.
അന്വേഷണത്തില്‍ ലാബിലെ മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തന്റെ ബന്ധുവിനായി യുവാവ് ദാനം നല്‍കിയതായിരുന്നു രക്തം. എന്നാല്‍ ബന്ധുവിന് ഉപയോഗിക്കാതിരുന്ന രക്തം പിന്നീട് യുവതിക്കായി ഉപയോഗിക്കുകയായിരുന്നു. 2016ല്‍ ഒരു രക്തദാനക്യാമ്പിലൂടെയാണ് യുവാവിന് എച്ച് ഐ വി ബാധയേറ്റതെന്ന് വ്യക്തമായിട്ടുണ്ട്. ദാനം നല്‍കിയ രക്തത്തില്‍ രോഗാണുക്കള്‍ കണ്ടെത്തിയതോടെ വിവരം യുവാവിനെ അറിയിച്ചിരുന്നു. ഈ വിഷയം ഇപ്പോള്‍ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. വിഷയത്തില്‍ ജനുവരി 3ന് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
SUMMARY: CHENNAI: A teenage boy whose HIV-positive blood was passed on to a pregnant woman, in a case of shocking medical negligence that has triggered a major controversy in Tamil Nadu, reportedly tried to kill himself on Thursday as his family struggled to deal with the fallout.
Keywords: National, HIV, Suicide attempt
Powered by Info News For You

Comments
Post a Comment