അപ്പര്‍ കുട്ടനാട്ടില്‍ പാടങ്ങള്‍ പുഞ്ചക്കൃഷിക്ക് ഒരുങ്ങുന്നു
തിരുവല്ല:(www.kvartha.com 09/12/2018) വെള്ളപ്പൊക്കത്തിന്റെ കഷ്ടനഷ്ടങ്ങള്‍ മറന്ന് അപ്പര്‍കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ പുഞ്ചക്കൃഷിക്ക് തയ്യാറെടുപ്പു തുടങ്ങി. നിരണം,കടപ്ര, പെരിങ്ങര, നെടുബ്രം പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ പോളയും പായലും നീക്കി പുഞ്ചക്കൃഷിക്ക് കൃഷിയിടം ഒരുക്കുന്ന തിരക്കിലാണ് കര്‍ഷകര്‍. തരിശുകിടക്കുന്ന പാടശേഖരങ്ങളിലും കൃഷിയിടം ഒരുക്കുന്ന തിരക്കിലാണ് കര്‍ഷകര്‍. വര്‍ഷങ്ങളായി തരിശുകിടക്കുന്ന കടപ്ര പഞ്ചായത്തിലെ കാക്കയില്‍ പാടശേഖരവും കൃഷിയിറക്കുന്ന പരിശ്രമത്തിലാണ്.
വെള്ളപ്പൊക്കത്തില്‍ പാടശേഖരങ്ങളുടെ ബണ്ട് പലയിടങ്ങളിലും ഒലിച്ച് പോയിരുന്നു. ഇത് പരിഹരിക്കാതെയാണ് കൃഷി ആരംഭിക്കുന്നത്. കര്‍ഷകര്‍ക്ക് ആവശ്യമായ വിത്ത്, വളം എന്നിവയും അമ്ളാംശം കൂടുതലുള്ള പാടശേഖരങ്ങള്‍ക്ക് നീറ്റുകക്കയും സൗജന്യമായി നല്‍കുവാന്‍ കൃഷി വകുപ്പ് നടപടി ആരംഭിച്ചിരുന്നു ഒക്ടോബര്‍ പകുതിയോടെ വിത പൂര്‍ത്തിയാക്കണമെന്ന് കൃഷി വകുപ്പ് കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഡിസംബര്‍ പകുതിയായിട്ടും വിത പൂര്‍ത്തിയായിട്ടില്ല. പാടശേഖരങ്ങളില്‍ വെള്ളം വറ്റിക്കല്‍ ആരംഭിച്ചു കഴിഞ്ഞു. പോളയും പായലും മാറ്റി നിലമൊരുക്കുന്ന നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്.
ഇരതോട്, നിരണത്തുതടം, അരിയോടിച്ചാല്‍, എടയോടിചെമ്പ്, ചേന്നങ്കരി, അയ്യങ്കോനാരി,പരുത്തിക്കല്‍ തുടങ്ങിയ പാടശേഖരങ്ങളില്‍ കൃഷി നടപടികള്‍ പുരോഗമിക്കുയാണ്. വെള്ളം വറ്റിക്കുന്നതിനു വേണ്ടി രാപകല്‍ വെളളം പുറത്തേക്ക് പമ്പ് ചെയ്യുകയാണ്. പത്ത് മുതല്‍ അറുപത് വരെ കുതിരശക്തിയുള്ള മോട്ടോറുകള്‍ ഉപയോഗിച്ചാണ് വെള്ളം വറ്റിക്കുക. വിത്തുവിത വൈകിയാല്‍ ഉപ്പുവെള്ള ഭീഷണി ഉണ്ടാകുമെന്നും കൃഷി വകുപ്പ് കര്‍ഷകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Farmers, Agriculture, Kuttnad,Upper Kuttanad fields are ready for cultivation

Powered by Info News For You

Comments
Post a Comment