എയര്‍പോര്‍ട്ട് മാതൃകയില്‍ രാജ്യമൊട്ടുക്കും ബസ് പോര്‍ട്ടുകള്‍; കേരളത്തില്‍ തിരുവനന്തപുരം ഈഞ്ചക്കലില്‍
ഡെല്‍ഹി: (www.kvartha.com 02.12.2018) എയര്‍പോര്‍ട്ട് മാതൃകയില്‍ രാജ്യമൊട്ടുക്കും ബസ്‌പോര്‍ട്ടുകള്‍ വരുന്നു. പദ്ധതിക്ക് റോഡ് ഗതാഗതമന്ത്രാലയം അന്തിമരൂപം നല്‍കി. കേരളവും ഇതില്‍ പങ്കാളിയാകും. തിരുവനന്തപുരം വിമാനത്താവളത്തിനടുത്ത് ഈഞ്ചക്കലില്‍ ആണ് പോര്‍ട്ടല്‍ വരുന്നത്. ദേശീയപാതയ്ക്കരികെ കെ.എസ്.ആര്‍.ടി.സി.യുടെ അഞ്ചരയേക്കര്‍ സ്ഥലമാണ് ഇതിനായി ഉപയോഗിക്കുക.
അന്തഃസംസ്ഥാന ബസ് ടെര്‍മിനലിനുവേണ്ടി നേരത്തേ ഏറ്റെടുത്ത സ്ഥലമാണ് ഇത്. ബസ്‌പോര്‍ട്ടിന്റെ പദ്ധതിനിര്‍ദേശം സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രമന്ത്രാലയത്തിനു നല്‍കി. അതേസമയം കോഴിക്കോട്ട് മലാപ്പറമ്പിലും ബസ്‌പോര്‍ട്ട് സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുള്ളതായി മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു.
ഗതാഗതമന്ത്രാലയത്തിനു കീഴിലുള്ള എന്‍.എച്ച്.ഐ.ഡി.സി.എലിനാണ് (നാഷണല്‍ ഹൈവേയ്‌സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍) പദ്ധതിയുടെ ചുമതല. കെ.എസ്.ആര്‍.ടി.സി എം.ഡി. ടോമിന്‍ തച്ചങ്കരിയാണ് സംസ്ഥാനത്തെ നോഡല്‍ ഓഫീസര്‍.
എല്ലാ സംസ്ഥാനങ്ങളിലും അത്യാധുനിക സൗകര്യങ്ങളോടുകൂടി ഒരു ബസ് പോര്‍ട്ടെങ്കിലും നിര്‍മിക്കുകയാണ് കേന്ദ്രപദ്ധതിയുടെ ലക്ഷ്യം. പദ്ധതിച്ചെലവിന്റെ 40 ശതമാനം കേന്ദ്രം വഹിക്കും. 60ശതമാനം പൊതുസ്വകാര്യ പങ്കാളിത്തത്തോടെ കണ്ടെത്തണം. പണലഭ്യതയനുസരിച്ച് ഒന്നില്‍ക്കൂടുതല്‍ താവളങ്ങള്‍ സ്ഥാപിക്കാം.
സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ ബസുകള്‍ക്കും പോര്‍ട്ടില്‍ പ്രവേശനം അനുവദിക്കണമെന്നതാണ് പദ്ധതിയുടെ പ്രധാന വ്യവസ്ഥ. സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് ഇടംനല്‍കാത്ത പദ്ധതി പരിഗണിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ ഓപ്പറേറ്റര്‍മാര്‍ക്ക് പ്രവേശനം അനുവദിക്കുന്നതും പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്നതും സംബന്ധിച്ച് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ അന്തിമതീരുമാനമെടുക്കുമെന്ന് മന്ത്രി ശശീന്ദ്രന്‍ പറഞ്ഞു.
മലാപ്പറമ്പില്‍ പോര്‍ട്ടിനുള്ള പദ്ധതിനിര്‍ദേശം ഈ ബുധനാഴ്ച കോഴിക്കോട്ടു ചേരുന്ന യോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര പദ്ധതി പ്രകാരം നിലവിലെ ബസ് സ്‌റ്റേഷനുകള്‍ വികസിപ്പിക്കുകയോ, പുതുതായി പോര്‍ട്ട് നിര്‍മിക്കുകയോ ചെയ്യാം. ബസ് ബേകള്‍, ടിക്കറ്റ് കൗണ്ടറുകള്‍, ഭക്ഷണശാലകള്‍, വിശ്രമകേന്ദ്രങ്ങള്‍, കുടിവെള്ളം, ശൗചാലയങ്ങള്‍, സ്വകാര്യ ബസുകള്‍ക്ക് പാര്‍ക്കിങ്ങിനുള്ള സൗകര്യം, സര്‍വീസ് കേന്ദ്രങ്ങള്‍ക്കുള്ള സൗകര്യം തുടങ്ങിയവ പോര്‍ട്ടിലുണ്ടാകണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Bus port on the line of airport in offing, New Delhi, News, Technology, Business, KSRTC, Airport, Kozhikode, Minister, National.
Powered by Info News For You

Comments
Post a Comment