ഉടമ മൂന്നു ലക്ഷം രൂപയ്ക്ക് ലീസിന് കൊടുത്ത കാര്‍ മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കി; കാര്‍ പോര്‍ച്ചില്‍ നിന്നും കാണാതായ കാര്‍ കണ്ടെത്തിയത് തിരുവനന്തപുരത്ത്, കാര്യങ്ങളറിഞ്ഞപ്പോള്‍ കഥ മാറി

കാസര്‍കോട്: (www.kasargodvartha.com 28.12.2018) ഉടമ മൂന്നു ലക്ഷം രൂപയ്ക്ക് ലീസിന് കൊടുത്ത കാര്‍ അയാള്‍ മറ്റൊരാള്‍ക്ക് വാടകയ്ക്ക് നല്‍കി. ഈ കാര്‍ വാടകയ്ക്ക് വാങ്ങിയയാളുടെ വീട്ടുമുറ്റത്തു നിന്നും കവര്‍ച്ച ചെയ്തതായി പോലീസില്‍ പരാതി എത്തിയതോടെ അന്വേഷണം ചെന്നുനിന്നത് തിരുവനന്തപുരത്ത്. ഇവിടെ വെച്ച് കാര്‍ കസ്റ്റഡിയിലെടുത്ത് കാസര്‍കോട്ടെത്തിച്ചതോടെ കഥയാകെ മാറി.

പൂച്ചക്കാട് സ്വദേശിയുടെ കാറാണ് തളങ്കര സ്വദേശിക്ക് ലീസിന് നല്‍കിയത്. തളങ്കര സ്വദേശി ഈ കാര്‍ കോളിയടുക്കത്തെ ഒരാള്‍ക്ക് വാടകയ്ക്ക് നല്‍കുകയായിരുന്നു. ഇതിനിടയിലാണ് കോളിയടുക്കത്തെ വീട്ടില്‍ നിന്നും കാര്‍ കാണാതാവുന്നത്. ഇതോടെ കാര്‍ വാടകയ്‌ക്കെടുത്തയാള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് അന്വേഷണത്തിലാണ് തിരുവനന്തപുരത്ത് വെച്ച് കാര്‍ കണ്ടെത്തിയത്.

കാറിന്റെ ഉടമ സുഹൃത്തുക്കള്‍ക്ക് യൂത്ത് ലീഗ് യുവജന യാത്ര സമാപന സമ്മേളനത്തിലേക്ക് പോകാന്‍ കാറിന്റെ സ്‌പെയര്‍ താക്കോല്‍ നല്‍കിയതാണ് പരാതിക്കിടയാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സുഹൃത്തുക്കളാണ് കാര്‍ കൊണ്ടുപോയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ലീസിന് എടുത്തയാള്‍ അറിയാതെയാണ് ഉടമ തന്റെ കാര്‍ സുഹൃത്തുക്കളോട് എടുത്തു കൊണ്ടുപോകാന്‍ നിര്‍ദേശം നല്‍കിയത്. കേസ് ഇപ്പോള്‍ ഏതു രീതിയില്‍ കൈകാര്യം ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് പോലീസ്. സംഭവം രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Car, Twist in Car Robbery case
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?