'നവോത്ഥാന സംരക്ഷണ മതിലില്‍ നിന്ന് ക്രിസ്ത്യന്‍, മുസ്ലീം സംഘടനകളെ മാറ്റിനിര്‍ത്തിയത് എന്തിന്? കേരള നവോത്ഥാനത്തിന്റെ ചരിത്രത്തില്‍ ന്യൂനപക്ഷ സംഘടനകള്‍ക്ക് ഒരു പങ്കുമില്ലേ?'

തിരുവനന്തപുരം: (www.kvartha.com 03.12.2018) ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ 'കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍' എന്ന പേരില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ച വനിതാ മതിലില്‍ നിന്ന് ക്രിസ്ത്യന്‍, മുസ്ലീം സംഘടനകളെ മാറ്റിനിര്‍ത്തിയെന്ന് ആരോപണം. കേരള നവോത്ഥാനത്തിന്റെ ചരിത്രത്തില്‍ ന്യൂനപക്ഷ സംഘടനകള്‍ക്ക് ഒരു പങ്കുമില്ലേയെന്നും 'നവോത്ഥാന സംരക്ഷണ മതിലില്‍ നിന്ന് ക്രിസ്ത്യന്‍, മുസ്ലീം സംഘടനകളെ മാറ്റിനിര്‍ത്തിയത് ആരെ സന്തോഷിപ്പിക്കാനാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.
Kerala, News, Ramesh Chennithala, Christian and Muslim Organizations, Ramesh Chennithala on women's wall

ആലോചന യോഗത്തില്‍ പങ്കെടുത്തവരെല്ലാം ഓരോരുത്തരായി പിന്മാറുകയാണ്. യോഗത്തില്‍ ഹിന്ദു സംഘടനകളെ മാത്രം വിളിച്ചത് ആര്‍എസ്എസിന്റെ അജണ്ടയാണ്. ക്രിസ്ത്യന്‍, മുസ്ലീം സംഘടനകളെ മതിലില്‍ നിന്ന് മാറ്റിനിര്‍ത്തിയത് എന്തിനാണ്? കേരള നവോത്ഥാനത്തിന്റെ ചരിത്രത്തില്‍ ന്യൂനപക്ഷ സംഘടനകള്‍ക്ക് ഒരു പങ്കുമില്ലേ?. മുഖ്യമന്ത്രിയുടെ നടപടി നവോത്ഥാനത്തെ തള്ളിപ്പറയുന്നതിന് തുല്യമാണ്. ചെന്നിത്തല ആരോപിച്ചു.

കേരളത്തില്‍ അടിമത്തം അവസാനിപ്പിച്ചതും പൊതുവിദ്യാഭ്യാസം ജനകീയമാക്കിയതും ചാവറ അച്ചന്റെ പ്രവര്‍ത്തന ഫലമായിരുന്നു. ചാവറ അച്ചന്റെ പാരമ്പര്യമുള്ള കേരള നവോത്ഥാനം സംരക്ഷിക്കാന്‍ എന്ന പേരില്‍ നടത്തുന്ന വനിതാ മതിലില്‍ ന്യൂനപക്ഷ മതസംഘടനകളെ ക്ഷണിക്കാത്തത് ചരിത്രത്തോടുള്ള അനീതിയാണെന്ന് പ്രതിപക്ഷനേതാവ് ആവര്‍ത്തിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Ramesh Chennithala, Christian and Muslim Organizations, Ramesh Chennithala on women's wall 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?