കളനാട്ട് സ്‌കൂട്ടര്‍ ടൂറിസ്റ്റ് ബസിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു: രണ്ടുപേര്‍ക്ക് ഗുരുതരം

കാസര്‍കോട് (www.evisionnews.co): സ്‌കൂട്ടര്‍ ടൂറിസ്റ്റ് ബസിലിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. രണ്ടു വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥി എടയാട്ടെ ജാന്‍ ഫിഷാനാണ് മരിച്ചത്. ഇതേ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥികളായ കൂളിക്കുന്നിലെ അര്‍ജ്ജുന്‍ രമേശ്(15), മുബഷിര്‍(15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ചൊവാഴ്ച രാവിലെ ഏഴര മണിയോടെ കളനാട് റെയില്‍വേ മേല്‍പാലത്തിന് സമീപമാണ് അപകടം. പാലക്കുന്നിലെ ട്യൂഷന്‍ സെന്ററിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു. മൂവരും. അതിനിടെ ഉദുമ ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസുമായി സ്‌കൂട്ടര്‍ കൂട്ടിയിടിക്കുകയായിരുന്നു. ജാന്‍ ഫിഷാന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട മംഗലാപുരത്തേക്കും കൊണ്ടുപോയി.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?