ശിവഗിരി തീര്‍ത്ഥാടനം സുഗമമാക്കാന്‍ ഗതാഗത വകുപ്പു മന്ത്രിയുടെ നേതൃത്വത്തില്‍ ശിവഗിരി മഠത്തില്‍ യോഗം

ശിവഗിരി: (www.kvartha.com 18.12.2018) ശിവഗിരി തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പ് സ്വീകരിക്കേണ്ട നടപടികള്‍ വിലയിരുത്താന്‍ ഗതാഗത വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ശിവഗിരി മഠത്തില്‍ യോഗം ചേര്‍ന്നു. ശിവഗിരി തീര്‍ത്ഥാടനം കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി വര്‍ക്കല എംഎല്‍എ വി ജോയിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് പ്രത്യേക യോഗം ചേര്‍ന്നത്.
Kerala, Thiruvananthapuram, News, Pilgrimage: Meeting held at Sivagiri Mat

തീര്‍ത്ഥാടന സമയങ്ങളില്‍ ഗതാഗത ക്രമീകരണം കാര്യക്ഷമമാക്കുക, അപകടങ്ങള്‍ കുറയ്ക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി തീര്‍ത്ഥാടന ദിവസങ്ങളായ ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്നുവരെ മോട്ടോര്‍ വാഹന വകുപ്പിന്റെ 'സേഫ് ശിവഗിരി' പദ്ധതി നടപ്പിലാക്കാന്‍ യോഗത്തില്‍ തീരുമാനമായി. 24 മണിക്കൂറും ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിനായി ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ (സൗത്ത് സോണ്‍) ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തും. തിരുവനന്തപുരം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ, ആറ്റിങ്ങല്‍ ആര്‍ടിഒ എന്നിവര്‍ ഈ ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

മുന്‍ വര്‍ഷങ്ങളിലെപ്പോലെത്തന്നെ കല്ലമ്പലം, ആറ്റിങ്ങല്‍, പാരിപ്പള്ളി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ച് കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തും. ഇതിനായി ശിവഗിരി മഠം ജംഗ്ഷനില്‍ കെഎസ്ആര്‍ടിസിയുടെ താല്‍ക്കാലിക കണ്‍ട്രോളിംഗ് വിഭാഗം പ്രവര്‍ത്തനം തുടങ്ങാനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ സബ് കളക്ടര്‍ കെ ഇമ്പശേഖര്‍, ജില്ലാ പോലീസ് മേധാവി പി അശോക് കുമാര്‍, സൗത്ത് സോണ്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അബി ജോണ്‍, ആറ്റിങ്ങല്‍ ആര്‍ടിഒ എസ് ആര്‍ ഷാജി, വര്‍ക്കല ഡെപ്യുട്ടി തഹസില്‍ദാര്‍ എസ് ഷാജി, ശിവഗിരിമഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലനന്ദ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Pilgrimage: Meeting held at Sivagiri Mat


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?