തമിഴ്‌നാട്ടില്‍ നിന്നും യുവതികള്‍ ശബരിമലയിലേക്ക്; ഏതുവിധേനയും തടയാന്‍ 'മാളികപ്പുറങ്ങ'ളെ ഇറക്കി കര്‍മസമതി
പത്തനംതിട്ട: (www.kvartha.com 19.12.2018) തമിഴ് നാട്ടില്‍ നിന്നും ശബരിമലയ്‌ക്കെത്തുന്ന യുവതികളെ തടയാന്‍ ശബരിമല കര്‍മസമിതി തയ്യാറെടുക്കുന്നു. ശബരിമല ദര്‍ശനത്തിന് കൂടുതല്‍ യുവതികള്‍ എത്തുമെന്ന വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ പ്രതിരോധത്തിന് 'മാളികപ്പുറങ്ങ'ളെ രംഗത്തിറക്കാന്‍ ആണ് ഒരുങ്ങുന്നത്.
ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തിലാണ് മാളികപ്പുറങ്ങളെ എത്തിക്കുക. 23ന് തമിഴ്‌നാട്ടില്‍ നിന്ന് വനിതകളുടെ നാല്‍പതംഗ സംഘം ദര്‍ശനത്തിനെത്തുമെന്ന വിവരം പുറത്തുവന്നിരുന്നു.
അവരെ പതിനെട്ടാംപടിക്കു മുമ്പ് തടയുന്നതിന് 10 വയസുവരെയുള്ള പെണ്‍കുട്ടികളും 50 വയസ് കഴിഞ്ഞ സ്ത്രീകളും അടങ്ങുന്ന അയ്യപ്പ ഭക്തരെ (മാളികപ്പുറങ്ങള്‍) സന്നിധാനത്തും പരിസരത്തും അണിനിരത്താനാണ് തീരുമാനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇവരെ സംഘടിപ്പിക്കുന്നതിന്റെ ചുമതല ശബരിമല കര്‍മ സമിതിയുടെ മഹിളാ വിഭാഗത്തിനും വിശ്വ ഹിന്ദു പരിഷത്തിന്റെ 'മാതൃ സമിതി'ക്കുമാണ്.
യുവതീസംഘം ഡിസംബര്‍ 22ന് തമിഴ്‌നാട്ടില്‍ നിന്ന് യാത്ര തിരിക്കുമെന്നാണ് വിവരം. 23ന് എത്തുന്ന അവര്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഒരുക്കാമെന്ന് ഉറപ്പുകൊടുത്തിട്ടുണ്ട്. കൂടാതെ, സീസണ്‍ അവസാനിക്കുന്നതിനു മുമ്പ്, ഏതെങ്കിലും രണ്ടു ദിവസം യുവതീ പ്രവേശനത്തിന് സൗകര്യം ഒരുക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശ്രമിച്ചേക്കുമെന്നും കര്‍മ്മസമിതി സംശയിക്കുന്നു .
യുവതികള്‍ 23ന് എത്തുമെന്നാണ് ഇതുവരെയുള്ള വിവരമെങ്കിലും അവര്‍ പല ഘട്ടങ്ങളില്‍ വിവിധ സംഘങ്ങളായി വരാനുള്ള സാധ്യതയാണ് സംഘം പരിഗണിക്കുന്നത്. അതിനാല്‍ സീസണ്‍ അവസാനിക്കുംവരെ അവിടെ മാളികപ്പുറങ്ങളെ വിന്യസിക്കാനാണ് തീരുമാനം. അതിന് ഓരോ പ്രദേശത്തു നിന്നുള്ളവര്‍ക്കായി പ്രത്യേകം സമയവും തീരുമാനിക്കും.
അതടക്കമുള്ള നിര്‍വഹണ ഉത്തരവാദിത്തം അയ്യപ്പ കര്‍മ സമിതിയ്ക്കാണ്. 22ന് തന്നെ മാളികപ്പുറങ്ങളുടെ ആദ്യ സംഘത്തെ എത്തിക്കാനാണ് നീക്കം. ശബരിമലയില്‍ നടത്തിയ നാമജപ പ്രതിഷേധങ്ങള്‍ ഫലം കണ്ടില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ശബരിമലയില്‍ രാഷ്ട്രീയ സമരം വേണ്ടെന്നു ചൂണ്ടിക്കാട്ടി ബി.ജെ.പിയെ ആര്‍.എസ്.എസ് ഒഴിവാക്കിയത്.
ബി.ജെ.പി നേതാക്കളുടെ അഭിപ്രായ ഭിന്നതയും സംഘത്തിനെ ചൊടിപ്പിച്ചു. തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച കൊച്ചിയില്‍ ചേര്‍ന്ന ആര്‍.എസ്.എസ് യോഗം ബി.ജെ.പി പോഷക സംഘടനയായ മഹിളാ മോര്‍ച്ചയെ തള്ളി മാളികപ്പുറങ്ങളെ എത്തിച്ചുള്ള പ്രതിഷേധ പരിപാടികള്‍ക്ക് ശബരിമല കര്‍മ സമിതിയെ ചുമതലപ്പെടുത്തിയത്. വനിതാമതിലിനെതിരെ മഞ്ചേശ്വരം മുതല്‍ പാറശാല വരെ 26ന് നടത്തുന്ന 'അയ്യപ്പജ്യോതി'യുടെ ചുമതലയും ഇവരെയാണ് ഏല്‍പിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sabarimala Karma Samathi s Protest at secretariat, Pathanamthitta, News, Women, Sabarimala Temple, Trending, Protection, Kerala.

Powered by Info News For You

Comments
Post a Comment