സുകുമാരന്‍ നായര്‍ക്ക് ആരെയെങ്കിലും പിന്തുണയ്ക്കണമെങ്കില്‍ സ്വന്തമായി ആവാം: ആഞ്ഞടിച്ച് ബാലകൃഷ്ണപിള്ള
(www.evisionnews.co) എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കെതിരെ കേരള കോണ്‍ഗ്രസ് ബി ചെയര്‍മാനും എന്‍.എസ്.എസ് പ്രതിനിധിസഭാ അംഗവുമായ ആര്‍.ബാലകൃഷ്ണ പിള്ള. എന്‍എസ്എസിന്റെ സമദൂരനിലപാടു മാറ്റാനാകില്ല. സുകുമാരന്‍ നായര്‍ക്ക് ആരെയെങ്കിലും പിന്തുണയ്ക്കണമെങ്കില്‍ സ്വന്തമായി ആവാം. ചട്ടമ്പിസ്വാമിയുടെയും മന്നത്തിന്റെയും കെ.കേളപ്പന്റെയും പാരമ്പര്യം സമുദായനേതൃത്വം മറക്കരുതെന്നും പിള്ള പറഞ്ഞു.
അയ്യപ്പ ജ്യോതി ബിജെപി സ്‌പോണ്‍സേര്‍ഡ് പരിപാടിയാണെന്നും സര്‍ക്കാരിന്റെ വനിതാ മതില്‍ വിജയിപ്പിക്കാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അദേഹം പറഞ്ഞു. ഇനി ഞങ്ങളുടെ നിലപാട് ഇടതുമുന്നണിയുടെ നിലപാടായിരിക്കുമെന്നും വനിതാ മതിലില്‍ പങ്കെടുക്കുമെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു. താന്‍ എന്‍.എസ്.എസ് അംഗമാണ്. എന്നാല്‍, എന്‍.എസ്.എസ് നിലപാടിന് വിരുദ്ധമായി മുമ്പും തീരുമാനങ്ങളെടുത്തിട്ടുണ്ട്. സര്‍ക്കാരിന്റെ സമരങ്ങളില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏതായാലും ഇടതുമുന്നണിയിലെടുത്ത തീരുമാനം നന്നായെന്നും അദ്ദേഹം പറഞ്ഞു.
Powered by Info News For You

Comments
Post a Comment