കാരാഗൃഹത്തില്‍ കഴിയുന്നവര്‍ക്കും വീട്ടിലെത്തി ദാമ്പത്യമാകാമെന്ന സുപ്രധാന വിധിയുമായി കോടതി
ചെന്നൈ: (www.kvartha.com 03.12.2018) കാരാഗൃഹത്തില്‍ കഴിയുന്നവര്‍ക്കും വീട്ടിലെത്തി ദാമ്പത്യമാകാമെന്ന സുപ്രധാന വിധിയുമായി കോടതി. മദ്രാസ് ഹൈക്കോടതിയാണ് സുപ്രധാനവിധി പുറപ്പെടുവിച്ചിരിക്കുന്നത്. ജയില്‍പ്പുള്ളിയ്ക്ക് പരോളില്‍ വീട്ടില്‍ വന്ന് ദാമ്പത്യജീവിതം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. തമിഴ്‌നാട്ടിലെ കടല്ലൂര്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പെരുമാളിനാണ് രണ്ടാഴ്ച കോടതി പരോള്‍ അനുവദിച്ചത്. ഭാര്യ മുത്തുമണിയുടെ ഹര്‍ജി സ്വീകരിച്ചാണ് കോടതിയുടെ നടപടി.
ജീവിത നൈരാശ്യവും മാനസിക സമര്‍ദവും കുറയ്ക്കാന്‍ ഇതാണ് ഒരു പോംവഴിയെന്ന് മനഃശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നാണ് തടവുകാര്‍ക്കും ഈ നൂതന നടപടിയിലൂടെ കോടതി ആശ്വാസം നല്‍കിയത്. തടവുപുള്ളിയാണെങ്കിലും വീട്ടിലെത്തി ഭാര്യയുമായി ശയിച്ച് വൈകാരിക ജീവിതം പങ്കിടുന്നതില്‍ പെരുമാളിനും അവകാശമുണ്ടെന്നും കോടതി പറഞ്ഞു. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് തടവുകാരന്റെയും അന്തസ്സ് സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് വിധിയില്‍ ഉള്ളതെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഒരു കേസില്‍ പെരുമാളിന് ജീവപര്യന്തം ശിക്ഷ ലഭിച്ചു. ഇനി രണ്ട് കേസുകള്‍ കൂടി വിചാരണയില്‍ ഉള്ളതിനാല്‍ പരോള്‍ നല്‍കരുതെന്ന സര്‍ക്കാര്‍ വാദവും കോടതി തള്ളി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Madras high court grants two week parole to lifer for conjugal visit, chennai, News, Chennai, High Court of Kerala, Jail, High Court, National.

Powered by Info News For You

Comments
Post a Comment