ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വെട്ടേറ്റ് ഡി വൈ എഫ് ഐ മേഖല സെക്രട്ടറി ആശുപത്രിയില്‍

വിദ്യാനഗര്‍:(www.kasargodvartha.com 04.12.2018) ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ വെട്ടേറ്റ് പരിക്കുകളോടെ ഡി വൈ എഫ് ഐ മേഖല സെക്രട്ടറിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി പി എം മധൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ മേഖല സെക്രട്ടറിയുമായ പുളിക്കൂര്‍ പള്ളം ശിറിബാഗിലുവിലെ അബൂബക്കറിന്റെ മകന്‍ സി എം ബഷീറിനാണ് (28) വെട്ടേറ്റത്. ബഷീറിനെ ചെങ്കള നായനാര്‍ സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി 10.15 മണിയോടെ ഉളിയത്തടുക്ക ഐ എ ഡി ജംഗ്ഷനില്‍ സി ഐ ടി യുവിന്റെ കൊടിമരം സ്ഥാപിക്കുന്നതിനിടെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ബബ്ലു എന്ന അജേഷ് ആണ് അക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന ബഷീര്‍ പറഞ്ഞു. ഐ എ ഡി ജംഗ്ഷനില്‍ സി ഐ ടി യുവിന്റെ യൂണിറ്റ് രൂപീകരിച്ച് ഓട്ടോസ്റ്റാന്‍ഡ് ചൊവ്വാഴ്ച രാവിലെ ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അക്രമമെന്നും ബഷീര്‍ പരാതിപ്പെട്ടു.

പ്രതി അജേഷിനെ കൂടെയുണ്ടായിരുന്നവര്‍ പിടികൂടി വിദ്യാനഗര്‍ പോലീസിലേല്‍പിച്ചിട്ടുണ്ട്. ഇയാളില്‍ നിന്നും ആയുധവും പിടിച്ചെടുത്തിട്ടുണ്ടെന്ന് ബഷീര്‍ പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, DYFI, hospital, RSS, Attack, Crime, Top-Headlines, Vidya Nagar, DYFI Secretary attacked by RSS worker
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?