ചെമ്മീന്‍ വേട്ടയ്ക്ക് ജനുവരി ഒന്നുമുതല്‍ വിലക്ക്
കുവൈത്ത് സിറ്റി:(www.kvartha.com 16/12/2018) ചെമ്മീന്‍ വേട്ടയ്ക്ക് ജനുവരി ഒന്നുമുതല്‍ വിലക്കേര്‍പ്പെടുത്തി കുവൈത്ത്. രാജ്യത്തിന്റെ സമുദ്രപരിധിയില്‍ ചെമ്മീന്‍ പിടിക്കുന്നതിന് ജനുവരി ഒന്നുമുതല്‍ വിലക്കേര്‍പ്പെടുത്തുകയാണെന്ന് കുവൈത്ത് കാര്‍ഷികമത്സ്യവിഭവ അതോറിറ്റി ഡയറക്ടര്‍ ശൈഖ് മുഹമ്മദ് യൂസുഫ് അറിയിച്ചു. മന്ത്രാലയം ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു.
പ്രജനനം പരിഗണിച്ചാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ജനുവരി ഒന്നുമുതല്‍ ജൂലൈ 31 വരെ ഏഴുമാസത്തേക്കാണ് വിലക്ക്. ഈ കാലത്ത് കുവൈത്തിന്റെ കടല്‍ ഭാഗങ്ങളില്‍നിന്ന് ചെമ്മീന്‍ പിടിക്കുന്നതും പ്രാദേശിക ചെമ്മീന്‍ വില്‍ക്കുന്നതും നിയമലംഘനമായി കണക്കാക്കും. അനധികൃത ചെമ്മീന്‍വേട്ട പിടികൂടുന്നതിന് ജനുവരി ഒന്നുമുതല്‍ കടലില്‍ നിരീക്ഷണം ശക്തമാക്കും. അതിനിടെ, സീസണ്‍ അവസാനിക്കാന്‍ രണ്ടാഴ്ച ബാക്കിയിരിക്കെ കഴിഞ്ഞദിവസം ശര്‍ഖ് മാര്‍ക്കറ്റില്‍ ചെമ്മീന്‍ കമ്പക്കാരുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
ഒരു കുട്ട ഇടത്തരം വലിയ ചെമ്മീന്‍ 120 ദീനാറിനും ചെറിയ ഇനം 30 ദീനാറിനുമാണ് കഴിഞ്ഞ ദിവസം വിറ്റഴിച്ചത്. സ്വദേശികളുടെ തീന്‍മേശയിലെ ഇഷ്ട വിഭവങ്ങളിലൊന്നാണ് ചെമ്മീന്‍. കുവൈത്ത് സമുദ്രപരിധിയിലെ ചെമ്മീന്‍ മറ്റുള്ളതിനേക്കാള്‍ രുചികരമാണെന്നാണ് പൊതുവെ പറയപ്പെടുന്നത്. അറേബ്യന്‍ തീരത്തുതന്നെ ഏറ്റവും കൂടുതല്‍ ചെമ്മീനുള്ള മേഖലയാണ് കുവൈത്ത് തീരം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. വര്‍ഷത്തില്‍ 1000 ടണ്‍ ചെമ്മീനെങ്കിലും കുവൈത്ത് വിപണിയില്‍ എത്താറുണ്ടെന്നാണ് കണക്ക്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kuwait, Gulf, Shrimp fishing banned from Jan 2019

Powered by Info News For You

Comments
Post a Comment