തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ശിവരാജ് സിങ് ചൗഹാന്‍ രാജിവെച്ചു; മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് ഗവര്‍ണറുടെ ക്ഷണം
ന്യൂഡല്‍ഹി: (www.kvartha.com 12.12.2018) 15 വര്‍ഷം നീണ്ടുനിന്ന ബി.ജെ.പി ഭരണത്തിന് അന്ത്യം കുറിച്ച് തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും പുറത്തുവന്നപ്പോള്‍ മധ്യപ്രദേശില്‍ 114 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോണ്‍ഗ്രസ്. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് എസ്.പിയുടെയും ബി.എസ്.പിയുടെയും പിന്തുണ നേടിയിട്ടുണ്ട്. ഇതേതുടര്‍ന്ന് മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ കോണ്‍ഗ്രസിനെ ക്ഷണിച്ചു. ഇതേതുടര്‍ന്ന് ബുധനാഴ്ച 12 മണിയോടെ കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കാണുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിക്കില്ലെന്ന് ബിജെപി നേതാവ് ശിവരാജ് സിങ് ചൗഹാന്‍ വ്യക്തമാക്കി. മധ്യപ്രദേശില്‍ തങ്ങള്‍ക്കു ഭൂരിപക്ഷം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ഗവര്‍ണര്‍ക്ക് ഉടന്‍തന്നെ രാജി സമര്‍പ്പിച്ചു. മധ്യപ്രദേശിലെ ബിജെപിയുടെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. കമല്‍നാഥിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ചൗഹാന്‍ പറഞ്ഞു.
മായാവതിയുടെ ബിഎസ്പി കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചതിനുപിന്നാലെയാണു നിലപാടു വ്യക്തമാക്കി ബിജെപി രംഗത്തെത്തിയത്. അതേസമയം, കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതിയും എസ്പി നേതാവ് അഖിലേഷ് യാദവും വ്യക്തമാക്കി. ഇതോടെ 114 സീറ്റുള്ള കോണ്‍ഗ്രസ് കേവലഭൂരിപക്ഷം ഉറപ്പാക്കി.
ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നാണ് ബി.എസ്.പി നേതാവ് മായാവതി അറിയിച്ചത്. രണ്ടു സീറ്റുകളിലാണ് ബി.എസ്.പി വിജയിച്ചത്. ഒരു സീറ്റില്‍ വിജയിച്ച എസ്.പിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിജയിച്ചുവന്ന നാല് സ്വതന്ത്രരും കോണ്‍ഗ്രസ് റിബലുകളായി മത്സരിച്ചവരാണ്. ഇവരും ഇതിനോടകം കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതോടെ കോണ്‍ഗ്രസിന് 121 പേരുടെ പിന്തുണയായി.
മറ്റെല്ലാ സംസ്ഥാനങ്ങളും കൃത്യമായ ട്രെന്‍ഡ് പ്രകടമാക്കിയപ്പോള്‍ അവസാനനിമിഷംവരെയും സസ്‌പെന്‍സ് നിലനിറുത്തിയാണ് മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ നടന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും മാറിമാറി ലീഡ് നേടിയും ഒപ്പത്തിനൊപ്പമെത്തിയും പ്രവചനാതീതമായിരുന്നു കാര്യങ്ങള്‍. പതിനഞ്ചുവര്‍ഷത്തെ ശക്തമായ ഭരണവിരുദ്ധവികാരത്തിലും കടുത്ത മത്സരമാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കാഴ്ചവച്ചത്. പ്രചാരണത്തിലെ വാശി ഫലത്തിലും പ്രതിഫലിച്ചു. 230 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷമായ 116ലെത്താന്‍ ഇരുപാര്‍ട്ടികളും കനത്ത പോരാട്ടമാണ് നടത്തിയത്.
അതേസമയം രാജസ്ഥാനില്‍ രാഷ്ട്രീയ ലോക്ദളിന്റെ പിന്തുണയോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തും. എന്നാല്‍ മുഖ്യമന്ത്രി ആരാകണമെന്ന ചര്‍ച്ചകള്‍ ഇനിയും നടക്കാനിരിക്കുന്നേയുള്ളു. സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടും വിജയിച്ചതിനാല്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്ക് തീപടരും.
ഛത്തീസ്ഗഡില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയതിനാല്‍ മുഖ്യമന്ത്രിയെ കണ്ടെത്തുക മാത്രമാണു കോണ്‍ഗ്രസിനുള്ള വെല്ലുവിളി. അതേസമയം, മിസോറമില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മിസോ നാഷണല്‍ ഫ്രണ്ട് അംഗങ്ങള്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ കണ്ടു.
എംഎന്‍എഫ് പ്രസിഡന്റ്, നിയമസഭാകക്ഷി നേതാവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഗവര്‍ണറെ സന്ദര്‍ശിച്ചത്. തെലങ്കാനയില്‍ കെ.ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വ്യാഴാഴ്ച അധികാരത്തിലെത്തുമെന്നാണു സൂചന. സത്യപ്രതിജ്ഞ അന്നുതന്നെയുണ്ടാകുമെന്നും രാഷ്ട്രീയ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

Keywords: In swift move, Congress seeks to meet Governor in Madhya Pradesh, New Delhi, News, Politics, Trending, Election, BJP, Congress, BSP, Chief Minister, National.
Powered by Info News For You

Comments
Post a Comment